കോഴിക്കോട്: ഹൈപെഡ്ജ് മീഡിയ ഗ്രൂപ്പ് ഇന്റർനാഷണലിന്റെ 2025 ബിസിനസ് ബ്രില്ല്യൻസ് അവാർഡിൽ സാമ്പത്തിക സേവനങ്ങളിലെ ഏറ്റവും മികച്ച കമ്പനിക്കുള്ള അവാർഡ് കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി കരസ്ഥമാക്കി.
സി.ഇ.ഒ ശൈലേഷ് സി.നായരും, സി.ഒ.ഒ പൗസൻ വർഗീസും അവാർഡ് സിനിമ താരം അമീഷ പട്ടേലിൽ നിന്നും ഏറ്റുവാങ്ങി. രാജസ്ഥാനിലെ ജയ്പുരിൽ വെച്ച് നടന്ന ചടങ്ങിൽ നിരവധി സൊസൈറ്റികളിൽ നിന്നാണ് പ്രൈഡ് സൊസൈറ്റിയെ അവാർഡിന് തിരഞ്ഞെടുത്തത്. ഒരു ലക്ഷത്തിൽ പരം മെമ്പർമാരും 800 കോടിയിൽ അധികം വരുന്ന ബിസിനസ് ടേൺ ഓവറും ഉള്ള പ്രൈഡ് സൊസൈറ്റിക്കു കഴിഞ്ഞ വർഷം 100 കോടി ഹ്രസ്വ കാല വായ്പ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള എൻ സി ഡി സി യിൽ നിന്നും ലഭിച്ചിരുന്നു.