അനുശോചിച്ചു

Kozhikode

കുറ്റ്യാടി: കഴിഞ്ഞ ദിവസം ഊട്ടിയിൽ വിനോദസഞ്ചാരത്തിനിടെ വിദ്യാർത്ഥി മരിച്ചതിൽ കുറ്റ്യാടി എക്സോൺ അനുശോചിച്ചു.സ്ഥാപനത്തിലെ വിദ്യാർഥിയും മൊകേരിയിലെ പ്രസീദ്-രേഖ ദമ്പതികളുടെ മകൻ ആദി ദേവിൻ്റെ നിര്യാണത്തിലാണ് എക്സോൺ മാനേജ്മെൻ്റ് ,സ്റ്റാഫ് യോഗം അനുശോചിച്ചത്.പ്രിൻസിപ്പൽ നൗഷാദ് സി അധ്യക്ഷനായി. അൻവർ പൈക്കളങ്ങാടി, വാസിൽ അരീക്കര, അജിൻ, റാഷിദ് സി പി, സമീന ചെറിയ കണ്ടി, ഷിജില സുധി, നീതു, ജമീല, അശോകൻ സംസാരിച്ചു.മൊകേരിയിൽ സംസ്കാര ചടങ്ങിൽ പ്രതിനിധികൾ പങ്കെടുത്തു.