ലോക പുകയില വിരുദ്ധ ദിനമാചരിച്ചു

Kannur

തലശ്ശേരി: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു. പി എം അഷറഫ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രധാനധ്യാപകൻ കെ പി നിസാർ, എസ് ആർ ജി കൺവീനർ കെ പി അഷ്റഫ്, സീനിയർ അസിസ്റ്റൻറ് എം കുഞ്ഞിമൊയ്തു എന്നിവർ നേതൃത്വം നൽകി.