ഈ വർഷത്തെ എസ്എസ്എൽസി ഹിന്ദി പരീക്ഷ കുട്ടികളെ വിഷമിപ്പിച്ചില്ല. ഈ പരീക്ഷ കുട്ടികളിൽ ഉന്നതമായ ഗ്രേഡ് ലഭിക്കാൻ ആത്മവിശ്വാസമുണ്ടാക്കുന്നതായിരുന്നു. ക്ലാസുകളിൽ സ്ഥിരമായി ചെയ്തു പരിശീലിച്ച ചോദ്യങ്ങളാണ് ഇത്തവണ കൂടുതലും ചോദിച്ചിരിക്കുന്നത്. എല്ലാ ചോദ്യങ്ങളും ടെക്സ്റ്റ് ബുക്ക് നന്നായി വായിച്ച കുട്ടികൾക്ക് പ്രയാസം കൂടാതെ എഴുതാൻ കഴിയുന്നതാണ്.
40 മാർക്കിന്റെ ചോദ്യങ്ങൾക്ക് ആകെ 11 പാഠങ്ങളാണ് ഉള്ളത്. എന്നാൽ
7 പാഠങ്ങളിൽ നിന്നു മാത്രമാണ് മുഴുവൻ ചോദ്യങ്ങളും ചോദിച്ചിരിക്കുന്നത്.
1, 2 ചോദ്യങ്ങൾ അഞ്ചാമത്തെ പാഠമായ ‘ആയാം കലാം കേ ബഹാനെ ‘എന്ന പാഠത്തിൽ നിന്നാണ്.
ഒന്നാമത്തെ ചോദ്യം ചെറിയ ആശയ കുഴപ്പം ഉണ്ടാക്കുമെങ്കിലും പാഠ ഭാഗം വായിച്ച കുട്ടിക്ക് എളുപ്പത്തിൽ എഴുതാൻ കഴിയും. രണ്ടാമത്തെയും മൂന്നാമത്തേയുംചോദ്യങ്ങൾ എല്ലാ തലത്തിലുമുള്ള കുട്ടികൾക്കും എളുപ്പത്തിൽ എഴുതാൻ കഴിയുന്നതാണ്.
‘സഹീം മിലാൻ കരേം’ എന്ന മൂന്നാമത്തെചോദ്യത്തിന്റെ
4 മാർക്ക് മുഴുവൻ കുട്ടികൾക്കും ഉറപ്പിക്കാവുന്നതാണ്.
4,5,6 ചോദ്യങ്ങൾ ‘ബച്ചേ കാം പർ ജാ രഹേ ഹൈ ‘ എന്ന കവിതയിൽ നിന്നാണ്.
ഈ ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ കുട്ടികൾക്ക് പ്രയാസം നേരിട്ടിട്ടുണ്ടാവില്ല.
അഞ്ചാമത്തെ ചോദ്യം ‘ലഗ്’ പ്രയോഗം (വ്യാകരണം) കുട്ടികൾക്ക് എളുപ്പത്തിൽ എഴുതാൻ കഴിയും. കവിതയുടെ ആശയവും ക്ലാസ്സിൽ എഴുതി പരിശീലിച്ചതാണ്.
7, 8 ചോദ്യങ്ങൾ ‘ബസന്ത് മേരെ ഗാവ് കാ’
എന്ന പാഠഭാഗത്തിൽ നിന്നാണ്. 1 മാർക്കിൻ്റെ വിശേഷണം തെരഞ്ഞെടുക്കുക എന്ന ഏഴാമത്തെ ചോദ്യം എളുപ്പമാണെങ്കിലും ചില കുട്ടികളെ കുഴക്കിയേക്കാം.
പോസ്റ്റർ തയ്യാറാക്കാനുള്ളഎട്ടാമത്തെ 4 മാർക്കിൻ്റെ ചോദ്യം ക്ലാസ്സിൽ ചെയ്ത് പരിശീലിച്ചതായതിനാൽ ചെയ്യാൻ പ്രയാസമുണ്ടാവില്ല.
റിപ്പോർട്ട് എഴുതി പരിശീലിച്ചവർക്ക് പകരമായി നൽകിയ ചോദ്യവും തിരഞ്ഞെടുക്കാനും അവസരം ലഭിച്ചു.
9, 10 ചോദ്യങ്ങൾ ‘ ഠാക്കൂർ കാ കുആം’ എന്ന പാഠഭാഗത്തിൽ നിന്നുമാണ്.
ഇതിൽ ഒൻപതാമത്തെ ചോദ്യത്തിൽ ചെറിയ അപാകത ഉണ്ടെങ്കിലും ഉത്തരം ചോദ്യപേപ്പറിൽ ഉള്ളത് കൊണ്ട് കുട്ടിക്ക് എളുപ്പത്തിൽ കണ്ടെത്തിഎഴുതാൻ കഴിയും.
പത്താമത്തെ ചോദ്യം
പട്കഥ (തിരക്കഥ)
4 മാർക്കിൻ്റെ ചോദ്യം
ശരാശരിക്കാർക്കും ശരാശരിക്ക് മുകളിലുള്ളവർക്കും
എഴുതാൻ പ്രയാസമാവില്ല.
പകരമായി നൽകിയ ‘ലഘു ലേഖും എഴുതാൻ അവസരമുണ്ട്.
11 ,12 ,13
‘ഗുoലീതോ പരായിഹേ’ എന്ന പാഠത്തിൽ നിന്നാണ്.
11, 12 ,ചോദ്യങ്ങളുടെ
ഉത്തരം എഴുതാൻ ശരാശരി കുട്ടികൾക്ക് ആശയക്കുഴപ്പം ഉണ്ടാവാം എന്നാൽ
പതിമൂന്നാമത്തെ ചോദ്യം
‘ബാത് ചീത്ത് ‘എഴുതാൻ പ്രയാസമുണ്ടാവില്ല. പകരമായി വന്ന ‘ഗുOലി യുടെ ‘ചരിത്ര് പർ ടിപ്പണി’ ‘യും കുട്ടികൾക്ക് തിരഞ്ഞെടുക്കാൻ കഴിയും
14, 15, 16 ചോദ്യങ്ങൾ ഒന്നാമത്തെ പാoമായ ‘ബീർ ബഹൂട്ടി’യിൽ നിന്നുമാണ്.
ഇതിൽ 14, 15 ചോദ്യങ്ങൾക്ക് ഉത്തരം കുട്ടികൾക്ക് എളുപ്പത്തിൽഎഴുതാൻ കഴിയുന്നതാണ്. പതിനാറാമത്തെ ചോദ്യം ‘ഡയരി’ ശരാശരി ക്കാർക്കും അതിന് താഴെയുള്ളവർക്കും
എഴുതാൻ കഴിയും
17, 18, 19 ചോദ്യങ്ങൾ
‘ദിശാഹീൻ ദിശാ ‘എന്ന പാഠഭാഗത്തിൽ നിന്നുമാണ് ഇതിൽ നിന്നുള്ള 5 മാർക്കും കുട്ടികൾക്ക് എളുപ്പത്തിൽ വാങ്ങാൻ കഴിയുമെങ്കിലും പതിനെട്ടാമത്തെ ചോദ്യം ശരാശരിക്ക് താഴെയുള്ളവരെ കുഴക്കും. ചില പ്രതീക്ഷിച്ച ചോദ്യങ്ങൾ അതേപടി വന്നില്ലെങ്കിലും വന്ന ചോദ്യങ്ങൾക്ക് നന്നായി ഉത്തരം എഴുതാൻ കഴിഞ്ഞു എന്നാണ് കുട്ടികൾ പറയുന്നത്.
ഈ വർഷത്തെ SSLC ഹിന്ദി പരീക്ഷ ചോദ്യകർത്താവ് പരാതിയില്ലാത്ത തരത്തിൽ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്ന വിധം തയ്യാറാക്കി എന്ന് നിസ്സംശയം.പറയാം
തയ്യാറാക്കിയത്
കെ.പി.അഷറഫ് മാസ്റ്റർ
മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരി.