കോഴിക്കോട് : ലോക പരിസ്ഥി ദിനാഘോഷത്തിൻ്റെ ഭാഗമായി ജൂൺ ഒന്നിന് ആരംഭിച്ച പ്രചാരണ മാസത്തിൻ്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ഗുണഭോക്താക്കൾക്ക് ഔഷധവൃക്ഷ തൈകൾ കൈമാറി. ദർശനം ഗ്രന്ഥശാലയുടെ യുവത പ്രവർത്തകരായ അനന്യ കൊടമോളി, വൈഗ എന്നിവർക്ക് ഔഷധവൃക്ഷങ്ങളായ രക്തചന്ദനം, വേങ്ങ എന്നിവ കൈമാറി പറമ്പിക്കുളം ടൈഗർ റിസർവ് മുൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നമ്പ്യാലത്ത് ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി കെ ശാലിനി, വനിത വേദി പ്രവർത്തകരായ പ്രസന്നനമ്പ്യാർ, മിനി ജോസഫ്, ലൈബ്രേറിയൻ വി വിലാസിനി, മുതിർന്ന പൗര വേദി കൺവീനർ കെ ടി ഫിലിപ്പ് എന്നിവർ ആശംസ നേർന്നു. പരിസ്ഥിതി ദിന ചിത്രരചനാ മത്സരം ജൂൺ 14 ശനിയാഴ്ച പകൽ 3 മണിക്ക് ദർശനം വായനശാല എം എൻ സത്യാർത്ഥി ഹാളിൽ നടക്കുമെന്ന് ബാലവേദി മെൻ്റർ പൂന്തിരുത്തി ജസീലുദ്ദീൻ അറിയിച്ചു.
