പ്രാദേശിക മാധ്യമപ്രവർത്തക ക്ഷേമനിധി; ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കണം: ഐ ആർ എം യു

Kozhikode

കൊടുവള്ളി : പ്രാദേശിക മാധ്യമപ്രവർത്തക ക്ഷേമനിധി ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കണമെ മെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ ( ഐ.ആർ.എം.യു) കൊടുവള്ളി – താമരശ്ശേരി മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു.
അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകളും ചെയർമാൻ വിതരണം ചെയ്തു. കെ.ടി റഊഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.ടി.കെ റഷീദ് ,രഘുനാഥ് പുറ്റാട് , ബഷീർ ആരാമ്പ്രം , ദ്രുവൻ നായർ, എൻ.പി മുനീർ ,ജിൽസ് തോമസ് താമരശ്ശേരി , മുനീർ പുതുക്കുടി, ഉസ്മാൻ ചെമ്പ്ര സംസാരിച്ചു. അഷ്റഫ് വാവാട് സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ : ബഷീർ ആരാമ്പ്രം ( പ്രസിഡന്റ് ) , ജിൽസ് തോമസ് താമരശ്ശേരി , മുനീർ പുതുക്കുടി ( വൈസ് പ്രസിഡൻറ് ) , കെ.ടി റഊഫ് ( ജനറൽ സെക്രട്ടറി ), ഉസ്മാൻ ചെമ്പ്ര , അഷ്റഫ് വെണ്ണക്കോട് ( സെക്രട്ടറിമാർ ), എൻ.പി.എ മുനീർ കൊടുവള്ളി ( ട്രഷറർ ).