വിധിയിൽ വിറയ്ക്കാതെ പതറാതെ നേടിയ വിജയത്തിന്‍റെ മഹത്തായ സന്ദേശം

Kozhikode

സുഹ്ഫി ഇംറാൻ, ജനറൽ സെക്രട്ടറി, എം. എസ്. എം കേരള

ത്യാഗത്തിന്റെയും ക്ഷമയുടെയും സഹനത്തിൻ്റെയും പ്രാർത്ഥനോടെയുള്ള കാത്തിരിപ്പിന്റെയും ഫലമായി എത്തിച്ചേർന്ന വിജയത്തിന്റെ സന്ദേശമാണ് ഈദ്

തന്റെ ആരാധനകളും, പ്രാർത്ഥനയും, ജീവിതവും സൃഷ്ടാവിന് മാത്രം സമർപ്പിച്ച ഒരു പ്രവാചകൻ്റെ ജീവിതത്തെ ഓർമ്മപ്പെടുത്തുകയാണ് ബലിപെരുന്നാൾ.

പരീക്ഷണങ്ങളെ വിശ്വാസത്തിൻ്റെ കരുത്തിൽ നേരിട്ട പ്രവാചകൻ.

വിധിയിൽ വിറയ്ക്കാതെ പതറാതെ നേടിയ വിജയത്തിൻ്റെ മഹത്തായ സന്ദേശം ചെറിയ പ്രതിസന്ധികളിലും പ്രയാസങ്ങളിൽ പോലും പതറിപോകുന്ന നമുക്ക് ഈ ബലിപെരുന്നാൾ സന്ദേശം ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടത്തെയും അഗ്നി പരീക്ഷണങ്ങളെയും മറികടക്കാനുള്ള കരുത്താകട്ടെ…