ജാതി സെന്‍സസ് നടത്താന്‍ പണമില്ലെന്ന കേരളത്തിന്‍റെ വാദം അപലപനീയമെന്ന് സംവരണ സെമിനാര്‍

Kozhikode

കോഴിക്കോട്: ജാതി സെന്‍സസ് നടത്താന്‍ പണമില്ലെന്ന കേരളത്തിന്റെ വാദം അപലപനീയമാണെന്ന് സംവരണ സെമിനാര്‍ അഭിപ്രായപ്പെട്ടു. സിറ്റിസണ്‍സ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ഇക്വാളിറ്റി സംഘടിപ്പിച്ച സംവരണ സെമിനാര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് പോലും ഇന്ത്യന്‍ സമൂഹത്തിലെ ജാതി എന്ന അനിഷേധ്യ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ സമയാണിപ്പോള്‍. ‘ഇന്ത്യ’ സഖ്യത്തില്‍ വിള്ളലുണ്ടാക്കാമെന്ന പ്രതീക്ഷയോടെയാണ് ബി ജെ പി വനിതാ സംവരണ ബില്‍ കൊണ്ട് വന്നത്. എന്നാല്‍ ‘ഇന്ത്യ’ സഖ്യത്തിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി വനിതാ ബില്ലില്‍ ഒ ബി സി ക്വാട്ട ആവശ്യപ്പെട്ടത് ബി ജെ പി ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. സംവരണ കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് സംവരണ തത്വങ്ങളെ മാനിക്കുന്നതല്ല, പത്തുവര്‍ഷത്തിലൊരിക്കല്‍ സംവരണത്തിന്റെ നിജസ്ഥിതി പുനര്‍നിര്‍ണയിക്കാന്‍ ചട്ടങ്ങളുണ്ടങ്കിലും സര്‍ക്കാര്‍ അതിനു തയ്യാറാവുന്നില്ല. എന്നാല്‍ ഈയിടെ സൂപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കയാണ്.

ജാതി സെന്‍സസ് നടത്താന്‍ പണമില്ല എന്ന കേരള സര്‍ക്കാരിന്റെ നിലപാട് അപലപനീയവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് സംവരണ കാര്യത്തില്‍ സുപ്രീം കോടതി അനുകൂല വിധി സമ്പാദിച്ച അഡ്വ. വി. കെ. ബീരാന്‍ അഭിപ്രായപ്പെട്ടു. ഇനി ജാതി സെന്‍സസ് നടത്തിയാല്‍ത്തന്നെ അതില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ക്കാന്‍ ശ്രമമുണ്ടായേക്കും. ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം അദ്ദേഹം പറഞ്ഞു.

ജനറല്‍ സിക്രട്ടറി മുഹമ്മദ് അഷ്‌റഫ് സ്വാഗതവും എഞ്ചിനിയര്‍ പി മുഹമ്മദ് കോയ സെമിനാര്‍ നിയന്ത്രിക്കുകയും ചെയ്തു. ചടങ്ങില്‍ അഡ്വ: വി കെ ബീരാന്‍ സാഹിബിനെ ആദരിച്ചു. മുസ്തഫ മുഹമ്മദ് കൃതജ്ഞത രേഖപ്പെടുത്തി.