ഇന്ന് വായന ദിനം’ഒരു വർഷം – ആയിരം പുസ്തകം ‘ പദ്ധതിക്ക് ഇന്ന് കുന്ദമംഗലത്ത് തുടക്കം

Kozhikode

കുന്ദമംഗലം : അധ്യാപകരെ വായന തല്പരരാക്കി വായനയുടെ ലോകത്തേക്ക് കൊണ്ട് വരാൻ വായന ദിനത്തിൽ പദ്ധതി ആവിഷ്ക്കരിച്ച് കുന്ദമംഗലം എ. ഇ. ഒ ആൻ്റ് എച്ച്.എം ഫോറം. “ഒരു വർഷം – ആയിരം പുസ്തകം ” എന്ന തലക്കട്ടിൽ അധ്യാപക വായന പരിപോഷണ പദ്ധതിക്കാണ് ഇന്ന് വായന ദിനത്തിൽ തുടക്കം കുറിക്കുന്നത്. സബ്ജില്ലയിലെ 350 ഓളം പ്രൈമറി അധ്യാപകർ കുറഞ്ഞത് കനപ്പെട്ട മൂന്ന് പുസ്തകങ്ങളെങ്കിലും വായിക്കണം.

പ്രധാനാധ്യാപകർ എച്ച് എം കോൺഫ്രൻസിലും അധ്യാപകർ സ്കൂളുകളിൽ നടക്കുന്ന എസ് ആർ ജി യോഗങ്ങളിലും വായിച്ച പുസ്തകങ്ങളുടെ റിവ്യൂ അവതരിപ്പിക്കും. പുസ്തകങ്ങളുടെ റിവ്യൂ ഒരു പുസ്തകമാക്കി അക്കാദമിക വർഷത്തിൻ്റെ അവസാനം പുറത്തിറക്കും. ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്കിടയിലും ഒപ്പം രക്ഷിതാക്കൾക്കിടയിലും പുസ്തക വായനയും റിവ്യൂ എഴുത്തും വ്യാപിപ്പിക്കും. സ്ക്രീൻ അഡിക്ഷൻ്റെ പുതിയ കാലത്ത് കുറഞ്ഞ് വരുന്ന വായനയെ തിരിച്ചു പിടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.രാജീവ് , എച്ച്.എം ഫോറം ചെയർമാൻ ശുക്കൂർ കോണിക്കൽ , കൺവീനർ കെ. ബഷീർ, ട്രഷറർ രോഷ്മ സുഗേഷ് എന്നിവർ അറിയിച്ചു.

ഇന്ന് വൈകുന്നേരം 3 മണിക്ക് അഡ്വ. പി.ടി.എ. റഹീം എം.എൽ എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിക്കും.ഒരു കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു. കെ. അബ്ദുൽ നാസർ , എഴുത്തുകാരൻ വി.മുഹമ്മദ് കോയ , എ.ഇ. ഒ . കെ. രാജീവ് , എച്ച്.എം ഫോറം ഭാരവാഹികൾ എന്നിവർ സംബന്ധിക്കും.