മെഡൽ ജേതാക്കളെ അനുമോദിച്ചു

Kozhikode

കൊടുവള്ളി:മധ്യ പ്രദേശിലെ ഇൻഡോറിൽ വെച്ച് നടന്ന നാഷനൽ ക്വാൻക്കിഡു ചാമ്പ്യൻഷിപ്പിൽ കുങ്ഫു ഇനത്തിൽ കേരളത്തിന് വേണ്ടി സ്വർണ്ണം നേടിയ ഒ.കെ. മുഹമ്മദ് ഇൻഷാദ്, വെങ്കല മെഡൽ നേടിയ വി.ടി.ഹംന,നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും (റഷ്യ) എം.ബി.ബി.എസ് പൂർത്തികരിച്ച
ഡോ. മുന മോട്ടമ്മലിനും, മൗത്ത് ഷോർട്ട് മൂവി ഡയറകടർ മൻസൂറിനും വാവാട് ഫിനിക്‌സ് ഡവലപ്പേഴ്സ് വായനശാലയുടെ ആഭിമുഖ്യത്തിൽ
അനുമോദിച്ചു.

നഗരസഭ കൗൺസിലർ പി.വി. ബഷീർ ഉദ്ഘാടനം ചെയ്തു.സി. ഉമ്മർ ഖാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർകെ.എം.സുഷിനി,കെ.പി.അശോകൻ, അഷ്റഫ് വാവാട് എന്നിവർ ഉഹാരങ്ങൾ സമ്മാനിച്ചു. പി.നാരായണൻ, ശ്രീധരൻ നായർ,പി.കെ.അഹമ്മദ് കുട്ടി,
കെ.പി. അബ്ദുറഹിമാൻ, കെ കെ ജലീൽ സംസാരിച്ചു.കെ കെ.സി. ജാബിർ സ്വാഗതവും കെ.സി. മുസ്തഫ നന്ദിയും പറഞ്ഞു.