മഹാത്മാ സാംസ്കാരിക വേദി യോഗാ ദിനാചരണം നടത്തി

Thiruvananthapuram

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യോഗാ ദിനാചരണം നടത്തി. ദിനാചരണം ഡി.സി.സി സെക്രട്ടറി അഡ്വ. കെ. വിനോദ്സെൻ ഉദ്ഘാടനം ചെയ്തു. മഹാത്മാ സാംസ്കാരിക വേദി പ്രസിഡൻ്റ് ചമ്പയിൽ സുരേഷ്, അഡ്വ. മഞ്ചവിളാകം ജയകുമാർ, പൂഴിക്കുന്ന് സതീഷ്, അജയാക്ഷൻ പി.എസ്. , ഹർഷൻ, പുളിങ്കുടി സജി എന്നിവർ പങ്കെടുത്തു. യോഗാ ദിനത്തോടനുബന്ധിച്ച് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സും സംഘടിപ്പിച്ചു.