നന്മ സമ്മേളനത്തിൽ ഗുരുപൂജ അവാർഡ് ജേതാവ് പാറശ്ശാല വിജയന് ആദരവ് നൽകി

Thiruvananthapuram

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ “നന്മ” യുടെ പാറശ്ശാല മേഖലാ സമ്മേളനം അനി വേലപ്പൻ്റെ അധ്യക്ഷതയിൽ നന്മ തിരുവനന്തപുരം ജില്ലാ
സെക്രട്ടറി ഒഡേസ സുരേഷ് ഉദ്ഘാടനം ചെയ്തു.

വി.എം ശിവരാമൻ, കുഞ്ഞൂഞ്ഞ്, ബാലരാജ്, മലയ്ക്കൽ അനി, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് പാറശാല വിജയന് നന്മയുടെ സ്നേഹാദരവ് നൽകി.