അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി

Kozhikode

ആയഞ്ചേരി: അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിൻ്റെ ഭാഗമായി മംഗലാട്, ചീക്കിലോട് , തെയ്യത്താം കാട്ടിൽ സബ് സെൻ്ററുകളുടെ കീഴിലും കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ സമീപത്തുള്ള സ്ഥലങ്ങളിലെ യോഗ തൽപരരായവർക്ക് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ സൗജന്യ യോഗാ പരിശീലനം നൽകി. ശരീരത്തിനും മനസിനും, ജീവിതശൈലീ രോഗങ്ങൾക്കും യോഗ ഏറെ ഗുണ പ്രഥമാകുന്നുണ്ട്.

ലഹരിക്ക് അടിമപ്പെടാതിരിക്കാനും മനുഷ്യരെ നല്ല മാർഗ്ഗത്തിലേക്ക് നയിക്കാനും യോഗക്ക് കഴിയുമെന്ന് മെമ്പർ പറഞ്ഞു.മെമ്പർ ശ്രീലത,ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ കീഴൽ, പി.എച്ച് എൻ ബിന്ദു,ജെ. എച്ച്.ഐ മാരായ അജിത്ത്, നൂറ ഫാത്തിമ, ജെ.പി എച്ച് എൻ മാരായ വിന്ദു, ജയമോൾ ,സെലിൻ, ദിവ്യ ആശാവർക്കർമാരായ രൂപ കേളോത്ത്, ടി.കെ റീന, തങ്കമണി , ശാലിന,വത്സല, ബീന, ഭാമ, ചന്ദ്രി, രജില, പ്രസീത, അങ്കണവാടി ടീച്ചർമാരായ ജംസീറ, അഫ്സത്ത്, ശോഭ, പ്രസീത ,കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.