സാഹിത്യ പ്രശ്നോത്തരി മത്സരം

Kozhikode

കോഴിക്കോട് : ഇടിയങ്ങര യുവസാഹിതീ സമാജം വായന പക്ഷാചരണത്തിന്റെ ഭാഗമായി യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നും 75 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഇടിയങ്ങര സാഹിതി നഗറിൽ നടന്ന പരിപാടിയിൽ സമാജം ട്രഷറർ ഡി വി റഫീക്ക് മാഷും ലൈബ്രറി സെക്രട്ടറി കെ എം റാഷിദ് അഹമ്മദും ബാലവേദി കൺവീനർ മുസ്തഫ പുതിയകവും നേതൃത്വം നൽകി.

യുപി വിഭാഗത്തിൽ കാലിക്കറ്റ് ഗേൾസ് സ്കൂളിലെ ഫാത്തിമ ഒന്നാം സ്ഥാനവും ഹനീഫ മെഹ്റിൻ നിതാ പർവിൻ ഷാസിയ മറിയം എന്നിവർ രണ്ടാം സ്ഥാനവും ആയിഷാ ഷഫ്ന മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ എം എം ഹൈസ്കൂളിലെ ഷഹിളാൻ സുനീർ ഒന്നാം സ്ഥാനവും കാലിക്കറ്റ് ഗേൾസിനെ ആയിഷ നബല രണ്ടാം സ്ഥാനവും ആയിഷ നേഹ മൂന്നാം സ്ഥാനവും നേടി.