ജൂൺ 29 ന് വാഴവറ്റ സ:കരുണാകരൻ മാസ്റ്റർ നഗറിൽ നടക്കുന്ന കേരള കർഷകസംഘം മുട്ടിൽ സൗത്ത് വില്ലേജ് സമ്മേളനം വിജയിപ്പിക്കുന്നതിനായി ചേർന്ന സംഘാടകസമിതി യോഗം ഏരിയ പ്രസിഡന്റ് ജെയിൻ ആന്റണി ഉദ്ഘാടനം ചെയ്തു. മുട്ടിൽ പഞ്ചായത്ത് മെമ്പർ സജീവ് പി ജി അധ്യക്ഷനായിരുന്നു. 25 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി പി.ജി. സജീവ് (ചെയർമാൻ), സോജൻ , യോഹന്നാൻ മാസ്റ്റർ (വൈ: ചെയർമാൻമാർ) സുദേവൻ, വിശ്വേശ്വരൻ (ജോ : കൺവീനർമാർ) ഷെജീദ് ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
