തലശ്ശേരി : മുബാറക് ഹയർ സെക്കൻഡറി സ്കൂൾ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അറബി ഭാഷ പഠനത്തോടൊപ്പം പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ദിനം ഒരു അറിവ് പദ്ധതി പ്രധാനാധ്യാപകൻ കെ പി നിസാർ ഉദ്ഘാടനം ചെയ്തു. റമീസ് പാറാൽ, അധ്യക്ഷത വഹിച്ചു. പി കെ അബ്ദുസമദ്, സി എച്ച് അബ്ദുൽ കരീം, കെ സൗദ എന്നിവർ പ്രസംഗിച്ചു.
