ലഹരി വിരുദ്ധ ദിനം : KNM മർകസുദ്ദഅവ കുടുംബ ഐക്യദാർഢ്യം നാളെ

Kozhikode

കോഴിക്കോട്: ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി KNM മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ സമിതി ” ലഹരിയില്ലാ നാട് ശാന്തിയുള്ള വീട് ” എന്ന സന്ദേശവുമായി വീടുകളിൽ കുടുംബ ഐക്യദാർഢ്യം സംഘടിപ്പിക്കും . എൻ്റെ വീട് ലഹരി മുക്ത വീട് എന്നെഴുതിയ പ്ലക്കാർഡുകൾ ഏന്തി കുടുംബാംഗങ്ങൾ വീടങ്കണത്തിൽ അണിനിരക്കും . തുടർന്ന് സമൂഹമാധ്യമ സ്റ്റാറ്റസ് കാംപയ്ൻ നടത്തും.
ലഹരിക്കെതിരെയുള്ള പ്രചാരണ പരിപാടി വിജയിപ്പിക്കാൻ KNM മർകസുദ്ദഅവ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.