കൽപറ്റ: ഏകദൈവ വിശ്വാസത്തിന്റെ മൗലികത ബോധ്യപ്പെടാത്തത് കൊണ്ടാണ് മനുഷ്യർ അന്ധവിശ്വാസത്തിന്റെ ഇരകളായി മാറുന്നതെന്നും,നിർഭയ വിശ്വാസത്തിന്റെ ഇടങ്ങളിലേക്ക് മന്ത്രം, മാരണം, കൂടോത്രം, ജിന്നുസേവ എന്നിത്യാദി പൈശാചിക പ്രവർത്തനങ്ങളിലൂടെ പ്രശ്നപരിഹാരം സാധ്യമാണെന്ന കപട ധാരണ അപകടകരമാണെന്നും കെ. എൻ. എം . വയനാട് ജില്ല സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
നവോത്ഥാന സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന കപട നവോത്ഥാന സംഘത്തിന്റെ ജിന്ന്സേവാ വാദം അപകടമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി മുട്ടിലിൽ വച്ചു നവോത്ഥാന സമ്മേളനം നടത്താൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ സയ്യിദലി സ്വലാഹി സ്വാഗതം പറഞ്ഞു. കെ.പി. യൂസഫ് ഹാജി ബത്തേരി അധ്യക്ഷത വഹിച്ചു, യൂനുസ് ഉമരി റിപ്പോർട്ട് അവതരിപ്പിച്ചു. കെ. എം. കെ. ദേവർശോല, പി പോക്കർ ഫാറൂഖി, സി കെ ഉമ്മർ, അബുട്ടി മാസ്റ്റർ വെള്ളമുണ്ട, നജീബ് കാരാടൻ, സി കെ അബ്ദുൽ അസീസ്, സാലിഹ് എ. പി, അബ്ദുസ്സലാം മാസ്റ്റർ കുന്നമ്പറ്റ, സലീം മീനങ്ങാടി, ജംഷീദ് മേപ്പാടി, ഷെനീഫ് കൽപ്പറ്റ എന്നിവർ പ്രസംഗിച്ചു. ഹുസൈൻ മൗലവി കണിയാമ്പറ്റ നന്ദി രേഖപ്പെടുത്തി.