സുല്‍ത്താന്‍ ബത്തേരി: സൗഹൃദ സാംസ്‌കാരിക വേദിയുടെ എഴുപത്തിരണ്ടാമത് പുസ്തക ചര്‍ച്ചയില്‍ സി.എല്‍ ജോസിന്റെ ആത്മകഥ ഓര്‍മ്മകള്‍ക്ക് ഉറക്കമില്ല എന്ന പുസ്തകം ആന്റണി ചീരാല്‍ അവതരിപ്പിച്ചു. സി വി ജോയ് മോഡറേറ്ററായിരുന്നു.
സൗഹൃദ പ്രസിഡന്റ് ധനേഷ് ചീരാല്‍ അധ്യക്ഷത വഹിച്ച ചര്‍ച്ചയില്‍ സെക്രട്ടറി കെ ഗോപകുമാര്‍ സ്വാഗതവും നിസി അഹമ്മദ് നന്ദിയും പറഞ്ഞു. വിനയകുമാര്‍ അഴിപ്പുറത്ത്, ഫൈസല്‍ ചൂരിയന്‍, സീന ആന്റണി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.