ജൂലൈ 9,ദേശീയ പണിമുടക്ക് വിജയിപ്പിക്കും: യുഡിടിഎഫ് 

Wayanad

കൽപ്പറ്റ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ജനദ്രോഹ സമീപനങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കൽപ്പറ്റയിൽ ചേർന്ന യുഡിടിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ജൂലൈ 5ന് കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും.

പണിമുടക്ക് പ്രചരണാർത്ഥം ജൂലൈ 7,8 തീയതികളിൽ പഞ്ചായത്ത് തലങ്ങളിൽ വിളംബര ജാഥകളും യോഗങ്ങളും സംഘടിപ്പിക്കും. ജൂലൈ 9 ന് ജില്ലയിൽ ആകമാനമുള്ള പ്രധാന കേന്ദ്രങ്ങളിലും ടൗണുകളിലും സമരകേന്ദ്രങ്ങൾ തുറക്കും. പണിമുടക്ക് വിജയിപ്പിക്കുന്നതിനായി മുഴുവൻ തൊഴിലാളി നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് യുഡിടിഎഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. യുഡിടിഎഫ് ജില്ലാ ചെയർമാൻ പി പി ആലി അധ്യക്ഷനായിരുന്നു.

 എസ്ടിയു ജില്ലാ പ്രസിഡണ്ട് സി മൊയ്തീൻകുട്ടി, കൺവീനർ പി ഇസ്മയിൽ, ബി സുരേഷ് ബാബു, ടി ഹംസ, ഉമ്മർക്കുണ്ടാട്ടിൽ,ടി എ റെജി, സി കുഞ്ഞബ്ദുള്ള,ജ്യോതിഷ് കുമാർ, കെ കെ രാജേന്ദ്രൻ, സി എ ഗോപി, ഷിനോജ് കോടന്നൂർ എന്നിവർ സംസാരിച്ചു