നിലമ്പൂർ: മാറുന്ന കാലത്ത് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥി സമൂഹത്തിന് നേർ ദിശ നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ധ്യാപകർക്ക് മാറിക്കൊണ്ടിരിക്കുന്ന കുഞ്ഞുമനസ്സുകളെ ഉൾക്കൊള്ളാനാവും വിധം മാറ്റത്തിന് വിധേയമാവാൻ പരിശീലനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവ് ഉണ്ടാവണമെന്ന് കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻ്റ് റിസർച്ച് (സി.ഐ.ഇ.ആർ) ജില്ല അധ്യാപക ശില്പ ശാല അഭിപ്രായപ്പെട്ടു. കെ.എൻ എം മർകസുദ്ദഅവ ജില്ല സെക്രട്ടറി വി.സി സക്കീർ ഹുസൈൻ ഉൽഘാടനം ചെയതു.റഷീദ് അക്കര അധ്യക്ഷത വഹിച്ചു.

ജലീൽ മദനി വയനാട് ക്ലാസ്സ് കൾക്ക് നേതൃത്വം നൽകി. ജില്ല സെക്രട്ടറി കെ.എം ബഷീർ,
മുസ്തഫ അകംപാടം, ജമീഷ് വണ്ടൂർ,ഇസ്ഹാഖ്പന്തലിങ്ങ,
മുഹമ്മദലി കാരപ്പുറം,എന്നിവർ സംസാരിച്ചു.