സ്കിൽ ഡെവലപ്മെന്‍റ് സെന്‍റർ ഉദ്ഘാടനം നിർവഹിച്ചു

Wayanad

പെരിക്കല്ലൂർ : ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ജി. എസ്. ടി അസിസ്റ്റൻ്റ്, മൊബൈൽ ഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നീഷ്യൻ എന്നീ കോഴ്സുകൾ ഉൾപ്പെടുന്ന തൊഴിൽ നൈപുണി വികസന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. കെ .വിജയൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. ഗിരീഷ് കുമാർ ജി.ജി യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ SSK ജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ. രാജേഷ്. കെ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പാൾ പി. കെ . വിനുരാജൻ, HM റുബീന . ആർ , ഗ്രേസി റെജി , രാമചന്ദ്രൻ വി. എസ്, രതീഷ്. സി. വി , അജ്ഞലി ശ്രീനിവാസ് എന്നിവർ സംസാരിച്ചു.