പുല്‍പ്പള്ളി: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മുച്ചിക്കാടൻ അഫ്റഫിന്റെ കുടുംബാംഗങ്ങളെ കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം പുല്പള്ളിയിലെ വസതിയിലെത്തി ആശ്വസിപ്പിച്ചു. കോൺഗ്രസ് നേതാക്കളായ , വി.എം. പൗ ലോസ്.സി.പി. ജോയി. ബേബി സുകുമാരൻ മാസ്റ്റർ, ഷൈജു വർഗീസ് എന്നിവർക്കൊപ്പമാണ് കൂടുബാംഗങ്ങളെ സന്ദർശിച്ചത്. തീരാ ദു:ഖത്തിൽ കഴിയുന്ന മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
