കഥാചർച്ച സംഘടിപ്പിച്ചു

Wayanad

കണിയാമ്പറ്റ: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചിക്കല്ലൂർ ദർശന ലൈബ്രറിയിൽ വച്ച് കഥാചർച്ച നടത്തി. ശിവൻ പളളിപ്പാടിൻ്റെ “ശരിയായ അഡ്രസ് ” എന്ന കഥയാണ് ചർച ചെയ്തത്. ഇന്നത്തെ കാലത്തോട് ശക്തമായി പ്രതികരിക്കുന്ന കഥയാണ് ഇതെന്ന് യോഗം വിലയിരുത്തി. ജാതി മത ചിന്തകൾ സമൂഹത്തിലേക്ക് മടങ്ങി വരുന്നതിൻ്റെ ആശങ്കയാണ് കഥ പങ്കു വയ്ക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. റിട്ടയേർഡ് എ.ഇ.ഒ മോഹനൻ.വി കഥാചർച്ച ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു. കണിയാമ്പറ്റ യൂണിറ്റ് സെക്രട്ടറി പി.കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു. വനിതാവേദി സെക്രട്ടറിയും റിട്ടേർഡ് ഡി.ഇ.ഒ.യുമായ എം.കെ.ഉഷാദേവി കഥാവതരണം നടത്തി. കഷ്ണാനന്ദ്.പി, ഷാജി പുൽപ്പള്ളി, പി.ബി.ഭാനുമോൻ, ടി.ടി.ജോസഫ്, ഇ.കെ.അശോകൻ, ശിവൻ പള്ളിപ്പാട്, പത്മാവതി.ബി, ഷീബ ജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.