കേണിച്ചിറ: അതിരാറ്റ്കുന്ന് ഗവ.ഹൈസ്കൂളിലെ 2025-26 അധ്യയന വർഷത്തെ പി.ടി.എ മീറ്റിംഗും ജനറൽ ബോഡിയും സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ പ്രധാനധ്യാപിക ശ്രീമതി സജിനി എൻ.പി സ്വാഗതം പറയുകയും 2024 25 ലെ വാർഷിക റിപ്പോർട്ട് ശ്രീമതി നിഷിത കെ കെ അവതരിപ്പിക്കുകയും ചെയ്തു. പി.ടി എ പ്രസിഡണ്ടായി അജിത് കുമാറിനേയും വൈസ് പ്രസിഡന്റ് ആയി സ്മിഗേഷ് കെ.പിയേയും മദർ പി.ടി.എ പ്രസിഡൻറായി ബിന്ദു പ്രകാശിനേയും തെരഞ്ഞെടുത്തു. സജേഷ് കെ.വി നന്ദി പറഞ്ഞു.
