ലഹരിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പ്കെ.എന്‍ .എം മര്‍കസുദ്ദഅവ

Kozhikode

കോഴിക്കോട് :സിന്തറ്റിക് രാസലഹരിയെ മാത്രം ലഹരിയായി പരിഗണിക്കുകയും മദ്യത്തെ മഹത്വവത്കരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് തുടരുന്നിടത്തോളം സര്‍ക്കാറിന്റെ ലഹരി വിരുദ്ധ പരിപാടികള്‍ ഫലപ്രദമാവില്ലെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സിന്തറ്റിക് രാസ ലഹരി മാരകമായ അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ജനം ദുരിതമനുഭവിക്കുന്നതും മദ്യ ലഹരിയാലാണെന്ന വസ്തുത സര്‍ക്കാര്‍ ബോധപൂര്‍വം മറച്ചുവെക്കുകയാണ്. ലഹരി മാഫിയക്കെതിരിലുള്ള സര്‍ക്കാറിന്റെ പോരാട്ടം ആത്മാര്‍ത്ഥമാണെങ്കില്‍ മദ്യ വിപണനത്തിന്റെ മൊത്ത കുത്തക അവസാനിപ്പിക്കാനും മദ്യഷാപ്പുകള്‍ അടച്ചുപൂട്ടാനും സര്‍ക്കാര്‍ തയ്യാറാവണം. തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്തത് പോലെ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടി ലഹരി വിരുദ്ധ പോരാട്ടത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. മദ്യ ലഭ്യത കുറച്ചു കൊണ്ടുവരുമെന്ന വാഗ്ദാനം അട്ടിമറിച്ച് പ്ര സംസ്ഥാനത്തൊട്ടാകെ മദ്യലഭ്യത വിപുലപ്പെടുത്തുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു.

കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഇ ആര്‍ അബ്ദുല്‍ ജബ്ബാര്‍, എം അഹമ്മദ്കുട്ടി മദനി, ഡോ. അനസ് കടലുണ്ടി ഫൈസല്‍ നന്മണ്ട, എം ടി മനാഫ് മാസ്റ്റര്‍, അലി മദനി മൊറയൂര്‍, ഡോ. ഫുഖാറലി, എ ടി ഹസന്‍ മദനി, കെ എ സുബൈര്‍, പ്രൊഫ.കെ പി സകരിയ്യ, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ പി മുഹമ്മദ്, പി പി ഖാലിദ്, കെ എം കുഞ്ഞമ്മദ് മദനി, സി മമ്മു കോട്ടക്കല്‍, എം കെ മൂസ മാസ്റ്റര്‍, അബ്ദുറഹീം ഖുബ, അബ്ദുല്‍ റശീദ് ഉഗ്രപുരം, പ്രൊ.ഷംസുദ്ദീന്‍ പാലക്കാട്,കെ എല്‍ പി യൂസഫ്,കെ എല്‍ പി ഹാരിസ് ,സുഹൈല്‍ സാബിര്‍, പി അബ്ദുസ്സലാം, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍,എഞ്ചി. സെയ്തലവി,
എന്‍ എം അബ്ദുല്‍ ജലീല്‍, പി ടി മജീദ് സുല്ലമി, എ പി നൗഷാദ് അഡ്വ. പി മുഹമ്മദ് ഹനീഫ,ഡോ.ഐ പി അബ്ദുസ്സലാം, ഡോ.ഇസ്മായില്‍ കരിയാട്, എം കെ ശാക്കിര്‍, ബി പി എ ഗഫൂര്‍, ഫാത്തിമ ഹിബ പ്രസംഗിച്ചു.