കോഴിക്കോട്: കലാലയങ്ങളിൽ നവലിബറൽ അജണ്ടകൾ കടത്തിക്കൊണ്ട് വരാനുള്ള നീക്കങ്ങൾക്ക് തടയിടണമെന്ന് മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് കോഴിക്കോട് സൗത്ത് ജില്ലാ സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം അഭിപ്രായപ്പെട്ടു.
മൂല്യബോധമുള്ള തലമുറയെ വളർത്തിയെടുക്കുക എന്നതാകണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകേണ്ടതെന്നും സംഗമം വിലയിരുത്തി. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.ടി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സാജിദ് റഹ്മാൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. കെ.എൻ. എം ജില്ലാ സെക്രട്ടറി ശുക്കൂർ കോണിക്കൽ, .ഐ.എസ്.എം ജില്ലാ സെക്രട്ടറി നവാസ് അൻവാരി , എം.എസ്.എം ജില്ലാ സെക്രട്ടറി ജദീർ കൂളിമാട് , നസീഫ് അത്താണിക്കൽ, ബസ്മൽ കാരക്കുന്നത്ത്, ആസിഫ് കമാൽ , ഫഹീം മൂഴിക്കൽ , തൻവീർ ഹസൻ പ്രസംഗിച്ചു.