കൊല്ലം : ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രൊഫഷണല്‍ സംഘടനയായ ഐ ട്രിപ്പിള്‍ ഇ യുടെ ആഭിമുഖ്യത്തില്‍, യുകെഎഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയും (ഓട്ടോണമസ്) ഐ ട്രിപ്പിള്‍ ഇ ഐഎ/ഐഇ/ പിഇഎല്‍സ് ജോയിന്‍റ് ചാപ്റ്റര്‍ കേരളയും ചേര്‍ന്ന് 2025 ജൂലൈ 11 മുതല്‍ 13 വരെ ഓള്‍ കേരള ഇന്‍ഡസ്ട്രി ആപ്ലിക്കേഷന്‍സ് സൊസൈറ്റി സ്റ്റുഡന്‍റ് കോണ്‍ക്ലേവ് 2025 സംഘടിപ്പിക്കും. കേരള വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ് സ്റ്റുഡന്‍സ് കോണ്‍ക്ലേവിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറും, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മിര്‍ മുഹമ്മദ് അലി ഐഎഎസ് സ്റ്റുഡന്‍റ്സ് കോണ്‍ക്ലേവില്‍ മുഖപ്രഭാഷണം നടത്തും.
സംസ്ഥാനത്തെ ഏറ്റവും മുന്‍നിര വ്യവസായ – അക്കാദമിക് ഇന്‍റര്‍ഫേസുകളിലൊന്നായ സ്റ്റുഡന്‍റ്സ് കോണ്‍ക്ലേവ് നൂറുകണക്കിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വ്യവസായ രംഗത്തെ പ്രമുഖര്‍ക്കും അക്കാദമിഷ്യന്മാര്‍ക്കും ഒരേ വേദിയില്‍ ചേരുന്നതിനുള്ള അതുല്യ അവസരമാണ്.
കേരള സ്റ്റേറ്റ് ഐടി മിഷന്‍ മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ ഐഎഎസ്, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഡീനും ട്രിപ്പിള്‍ ഐടിഎംകെ യുടെ ഡയറക്ടറുമായ ഡോ. അലക്സ് ജെയിംസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് പി. അംബിക, കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ വൈസ് അഡ്മിറല്‍ ശ്രീകുമാരന്‍ നായര്‍, ഐ ട്രിപ്പിള്‍ ഇ ഐഎഎസി ന്‍റെ സിഎംഡി ചെയര്‍ ഡോ. ശ്രീകാന്ത് പിള്ള, എസിഎസ്ഐഎ ടെക്നോളജീസ് സ്ട്രാറ്റജിക് അഡ്വൈസര്‍ ഡോ. അരുണ്‍ സുരേന്ദ്രന്‍, ഇ ഗവേണന്‍സ്; കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഹെഡ് എസ്. സനൂപ് കെഎഎസ്, കേരള സ്റ്റേറ്റ് ഐടി മിഷന്‍ സൈബര്‍ സെക്യൂരിറ്റി എന്‍ജിനീയര്‍ റാസിക് എ. അസീസ്, ആര്‍ക്കൈറ്റ് എഡ്യൂക്കേഷണല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് ഗ്രോത്ത് ഓഫീസര്‍ മുഹമ്മദ് സജിന്‍ എസ്, കെയര്‍സ്റ്റാക്ക് എച്ച്ആര്‍ പ്രോഗ്രാംസ് മാനേജര്‍ സ്ക്വാഡ്രണ്‍ ലീഡര്‍ നാദിയ ബാബ (റിട്ട.), യൂ ലേണ്‍ ചീഫ് വോളണ്ടിയര്‍ ദീപു എസ്. നാഥ്, ഡേറ്റാ സയന്‍റിസ്റ്റ് മാനസി മാനസന്‍ തുടങ്ങിയ പ്രമുഖര്‍ മൂന്നു ദിനങ്ങളിലായി നടക്കുന്ന സ്റ്റുഡന്‍സ് കോണ്‍ക്ലേവില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സംസ്ഥാനതല ഇന്‍റേണ്‍ഷിപ്പ് ഡ്രൈവ്, സാങ്കേതിക സെഷനുകള്‍, മുഖ്യപ്രഭാഷണങ്ങള്‍, വ്യവസായ സന്ദര്‍ശനങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങി ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ക്ക് തയ്യാറാകാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന വിവിധ പരിപാടികള്‍ കോണ്‍ക്ലേവിന്‍റെ ഭാഗമായി സംഘടിപ്പിക്കും. മൂന്ന് ദിനങ്ങളിലായി നടക്കുന്ന സ്റ്റുഡന്‍റ്സ് കോണ്‍ക്ലേവ്, വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പകര്‍ന്നു നല്‍കാനും, പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് വികസിപ്പിക്കാനും മികച്ച അവസരമാകും.
ഐ ട്രിപ്പിള്‍ ഇ ഐഎഎസ് കേരള ചാപ്റ്റര്‍ ചെയര്‍ ഡോ കെ ബിജു, യുകെഎഫ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ജയരാജു മാധവന്‍, യുകെഎഫ് പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബി. സാബിത്ത് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.