പാരിപ്പള്ളി : യു കെ എഫ് എന്‍ജിനീയറിങ് കോളേജിലെ ടെക്‌നോ കള്‍ച്ചറല്‍ ഫെസ്റ്റ് – എക്തയുടെ ഭാഗമായി നടന്ന ആര്‍ട്‌സ് ഫെസ്റ്റ് ‘നാട്യ 2024’ ല്‍ നടനും സംവിധായകനും ടെലിവിഷന്‍ അവതാരകനുമായ ബിജു നെട്ടറയെയും, വര്‍ക്കല എംജിഎം മോഡല്‍ സ്‌കൂള്‍ സെക്രട്ടറി ഡോ. പി. കെ. സുകുമാരനെയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. കോളേജ് ഡയറക്ടര്‍ അമൃത പ്രശോഭ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.
ഈ വര്‍ഷം ഏര്‍പ്പെടുത്തിയ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള യു കെ എഫ് എന്‍ജിനീയറിങ് കോളേജിന്റെ കലാരത്‌ന പുരസ്‌കാരം സംവിധായകനായ ബിജു നെട്ടറയ്ക്കും, വിദ്യാഭ്യാസരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള യു കെ എഫ് വിദ്യാ വിശേഷ് പുരസ്‌കാരവും എംജിഎം മോഡല്‍ സ്‌കൂള്‍ സെക്രട്ടറി ഡോ. പി. കെ. സുകുമാരനും നല്‍കിയാണ് ആദരിച്ചത്.
കൂടാതെ വിവിധ ജില്ലകളിലെ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഇന്റര്‍ കോളേജിയേറ്റ് ഡാന്‍സ് മത്സരവും നടന്നു. കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് കോളേജ് ഒന്നാം സ്ഥാനവും തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ലവറേജ് എഡ്യു ഡയറക്ടര്‍ അനൂപ് ദാസ്, കോളേജ് ഡയറക്ടര്‍ അമൃത പ്രശോഭ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍ എന്നിവര്‍ സമ്മാനവിതരണം നടത്തി.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ഇ. ജി. ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍ അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, ഡീ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, അസി. പ്രൊഫ. ആര്‍. എസ്. പ്രിയ, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വി. അമല്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വി. അമല്‍, വൈസ് ചെയര്‍മാന്‍ ബി ആര്‍ ഐശ്വര്യ, യൂണിയന്‍ പ്രതിനിധികളായ അഞ്ജലി റോയ്, അപര്‍ണ, വേണി എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് നടക്കുന്ന ടെക് ഫെസ്റ്റ് എക്ത 24 ഇന്റെ ഉദ്ഘാടനം കേരള സാങ്കേതിക സര്‍വ്വകലാശാല അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ ബിജു നിര്‍വഹിക്കും. നാളെ രാവിലെ നടക്കുന്ന കോണ്‍വക്കേഷനില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി
ജ്യോതിലാല്‍ ഐഎഎസ് മുഖ്യാതിഥിയാകും. വൈകുന്നേരം നടക്കുന്ന കോളേജ് ഡേയും കുടുംബ സംഗമവും പ്രശസ്ത ചലച്ചിത്ര താരങ്ങളായ ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ചേര്‍ന്ന് നിര്‍വഹിക്കും.