യു കെ എഫ് കോളേജില്‍ ടെക്നോ കള്‍ച്ചറല്‍ ഫസ്റ്റ്’എക്ത 24′ മാര്‍ച്ച് 13 മുതല്‍ 16 വരെ നടക്കും

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെ ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റ് ‘എക്ത 24’ മാര്‍ച്ച് 13 മുതല്‍ 16 വരെ നടക്കും. ഇതിന്‍റെ ഭാഗമായി ടെക് ബിനാലെ, ഇന്‍റര്‍ കോളേജിയേറ്റ് ടെക്നിക്കല്‍ ഫെസ്റ്റ്, ഇന്‍റര്‍ കോളേജിയേറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ്, ഇന്‍റര്‍ കോളേജിയേറ്റ് ഡാന്‍സ് മത്സരം, ഇന്‍റര്‍ കോളേജിയേറ്റ് തീം ഷോ, റോബോട്ടിക്സ് പ്രീമിയര്‍ ലീഗ്, കോണ്‍വെക്കേഷന്‍, കുടുംബ സംഗമം തുടങ്ങിയ വര്‍ണ്ണാഭമായ പരിപാടികളാണ് 2024 മാര്‍ച്ച് 13, 14, 15, 16 തീയതികളില്‍ നടത്തുന്നത്. ‘പരിണാമം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന വ്യത്യസ്ത നിര്‍മിതികളുടെ പ്രദര്‍ശനം അടങ്ങിയ ടെക് ബിനാലെ 2.O കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ്. കോളേജിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വര്‍ക്ക്ഷോപ്പുകളിലേക്കും, പ്രദര്‍ശനങ്ങളിലേക്കും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പൂര്‍ണമായും സൗജന്യപ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ കോളേജുകളിലെയും, യു കെ എഫിലെയും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീതാവിഷ്കാരങ്ങള്‍, ഡാന്‍സ് മത്സരങ്ങള്‍ തുടങ്ങി വ്യത്യസ്ത കലാപരിപാടികള്‍ ഈ ദിവസങ്ങളില്‍ നടക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന തരത്തിലാണ് വിവിധ വേദികളിലായി ഫെസ്റ്റും ബിനാലയും ഒരുക്കിയിരിക്കുന്നത്. കോളേജ് യൂണിയനും, കോളേജിലെ വിവിധ ടെക്നിക്കല്‍ അസോസിയേഷനുകളും, ആര്‍ട്സ് ക്ലബ്ബും, ടൂറിസം ക്ലബ്ബും സംയുക്തമായാണ് ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഫെസ്റ്റിന്‍റെ ഭാഗമായി കമ്പ്യൂട്ടര്‍ വിഭാഗം നേതൃത്വം നല്‍കുന്ന ഗെയ്മേര്‍സ് ടെക് ടോക്ക്, റോബോ വാര്‍, ഫണ്‍ ഫെയര്‍ ജംഗ്ഷന്‍, ഗെയിമിങ് ഒയാസിസ്, ലേസര്‍ മെയ്സ്, ടെക്സ്ഫിയര്‍, ഗെയിം ക്വസ്റ്റ്, ട്രഷറര്‍ ഹണ്ട്, മെഷീന്‍ ലേണിങ് വര്‍ക്ക്ഷോപ്പ് എന്നീ ഇവന്‍റുകള്‍ നടക്കും. ഇലക്ട്രിക്കല്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ടെക് എക്സ്പോ, മെക്കാനിക്കാ മാനിയ, ത്രില്‍ കോസ്റ്റ് എന്നിവ നടക്കും. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആര്‍ഡ്യൂനോ വര്‍ക്ക്ഷോപ്പ്, വേഡ് വിസ്, റോബോ റോഡിയോ, ക്രാമ്പീസ്,
സ്ക്രീമിങ് ചിക്കന്‍, ഗോള്‍ഡന്‍ ക്ലാസിക് റിവൈവല്‍, ഗെയിം എ തോണ്‍, ടെക് എക്സ്പോ, മൂണ്‍ മിഷന്‍ എന്നീ ഇവന്‍റുകള്‍ നടക്കും. സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിന്നും സിവില്‍ ക്രെസന്‍റോ, ഇന്നോടെക് വര്‍ക്ഷോപ്പ്, നേച്ചേര്‍സ് പാലറ്റ് എക്സിബിഷന്‍, 90 സെക്കന്‍റ് മെയ്സ് ഡാഷ് എന്നീ പരിപാടികളാണ് നടത്തുന്നത്. മെക്കാനിക്കല്‍ വിഭാഗം നേതൃത്വം നല്‍കുന്ന ബേര്‍ണൗട്ട് ’24, പോക്കറ്റ് ബേര്‍ണൗട്ട്, ടെക് നോക്ക് ’24, കെ എസ് ആര്‍ ടി സി എക്സ്പോ, ക്വാഡ് ടോര്‍ക്ക്, ഓഫ് റോഡ് ഷോ, എന്‍ജിന്‍ റി അസംബ്ലി വര്‍ക്ക് ഷോപ്പ്, ആര്‍ സി ലാപ് റെയ്സ്, ഇ-സ്പോര്‍ട്സ് കോമ്പറ്റീഷന്‍, പിറ്റ് സ്റ്റോപ്പ് കോമ്പറ്റീഷന്‍ എന്നീ ഇവന്‍റുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ യുകെ എഫ് പോളിടെക്നിക് വിഭാഗങ്ങളില്‍ നിന്നും വാഹന പ്രദര്‍ശനം, പ്രോജക്ട് എക്സ്പോ, ഗെയിമിംഗ്, ടെക് ടോക്, ഇ വി എക്സ്പോ, റോബോട്ടിക് എക്സ്പോ എന്നീ ഇവന്‍റുകളും പരിപാടിയുടെ ഭാഗമായി നടക്കും. അന്‍പതിലധികം ഇവന്‍റുകളിലായി പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോളേജ് യൂണിയന്‍ നേതൃത്വം നല്‍കുന്ന 251 പേരുടെ സംഘാടകസമിതിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിവിധ ദിവസങ്ങളിലായി സാമൂഹിക സാംസ്കാരിക വിദ്യാഭാസ മേഖലയിലുള്ള വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ ഇ. ഗോപാലകൃഷ്ണ ശര്‍മ്മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പി ടി എ പാട്രന്‍ എ. സുന്ദരേശന്‍, പ്രോഗ്രാം കോഡിനേറ്റര്‍മാരായ പ്രൊഫ. ടി. രഞ്ജിത്ത്, ആര്‍. രാഹുല്‍, കെ എസ്. സബിന്‍, യൂണിയന്‍ ചെയര്‍മാന്‍ വി. അമല്‍, വൈസ് ചെയര്‍മാന്‍ ബി. ആര്‍. ഐശ്വര്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. രജിസ്ട്രേഷനായി www.ektha24.live എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 8606009997