സ്കൗട്ട്സ് ആന്‍റ് ഗൈഡ്സ് സംസ്ഥാന ഡിജിറ്റൽ ശില്പശാലക്ക് തുടക്കമായി

Malappuram

വളാഞ്ചേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംഘടിപ്പിച്ച സംസ്ഥാന ഡിറ്റിജൽ മീഡിയ ശില്പശാലക്ക് കരിപ്പോൾ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ തുടക്കമായി. ജില്ലാ മീഡിയ കോർഡിറ്റേഴ്സ്, ഓൺലൈൻ സിസ്റ്റം കോർഡിറ്റേഴ്സ് എന്നിവർക്കാണ് രണ്ട് ദിവസത്തെ ശില്പശാല. സംസ്ഥാനത്ത് നിന്ന് തിരത്തെടുത്ത നൂറോളം സ്കൗട്ട്സ് അധ്യാപകരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്.സംസ്ഥാന ഓർഗനൈസിംങ്ങ് കമ്മീഷണർ സി.പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗൈഡ് സംസ്ഥാന കമ്മീഷണർ ഷീല ജോസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി.സുധീഷ് കുമാർ, ടി.പി.നൂറുൽ അമീൻ, പി.ജെ.അമീൻ , അനൂപ് വയ്യാട്ട്, ജിബി ജോർജ് എന്നിവർ പ്രസംഗിച്ചു. പരീശീനത്തിന് മുഹമ്മദ് നാജിദ്, ധനുഷ് ജനാർദനൻ, ബ്ലസ് ജോൺ, അഭിനവ് മാവേലിക്കര, രാഹുൽ കമ്മത്ത് എന്നിവർ
നേതൃത്വം നൽകി.