ഹയര്‍ സെക്കന്‍ററി; സര്‍ക്കാര്‍ മലപ്പുറത്തുകാരെ കബളിപ്പിക്കുന്നു: കെ എം എം മര്‍കസുദ്ദഅവ

Malappuram

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

മഞ്ചേരി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അവസരം ഇല്ലാതെ പെരുവഴിയില്‍ നില്‍കെ ഇതര ജില്ലകളില്‍ ഒഴിഞ്ഞു കിടക്കുന്ന നാമമാത്ര സീറ്റുകള്‍ മലപ്പുറത്തേക്ക് മാറ്റി പ്രശ്‌നം പരിഹരിച്ചതായി വരുത്തി തീര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ലാ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. അനുവദിക്കപ്പെട്ട ബാച്ചുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമോ സ്റ്റാഫിനെയോ അനുവദിച്ചിട്ടുമില്ലെന്നിരിക്കെ സര്‍ക്കാര്‍ മലപ്പുറത്തുകാരെ കണ്ണില്‍ പൊടിയിട്ട് കബളിപ്പിക്കുകയാണ്.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങളോട് മുഖം തിരിച്ചു നില്ക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുക തന്നെ വേണം. പ്ലസ് വണ്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയാകുന്നതിന് മുമ്പെ ആവശ്യമായ ബാച്ചുകളും സീറ്റുകളും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്റ്റാഫിനെയും അനുവദിക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു.

‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന സന്ദേശവുമായി ‘മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ 2024 ജനുവരി 25, 26, 27, 28 തിയ്യതികളില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ജില്ല സമ്പൂര്‍ണ്ണ സംഘാടക സമിതി കണ്‍വെന്‍ഷന്‍ കെ.എന്‍.എം. മര്‍ക്കസ്സുദഅവ സംസ്ഥാന ട്രഷറര്‍ എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡേ: യു. പി യഹ്യാഖാന്‍ മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.എം.അബ്ദുല്‍ ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എം, ജാബിര്‍ അമാനി, കെ. അബ്ദുല്‍ അസീസ്, വി.പി അഹമ്മദ് കുട്ടി, എം.പി അബദുല്‍ കരീം, എ.നൂറുദ്ദീന്‍, കെ.അബ്ദുല്‍റഷീദ് ഉഗ്രപ്പുരം, ഷംസുദ്ധീന്‍ അയനികോട്, എം.കെ മുസ്സ, ജൗഹര്‍ അയനികോട്, ശാക്കിര്‍ ബാബു കുനിയില്‍, വി. ടി ഹംസ, യു.എ.ഇ ഇസ്ലാഹി സെന്റര്‍ നാഷണല്‍ സെക്രട്ടറി അഷ്‌റഫ് കീഴുപറമ്പ്, സി.എം സനിയ ടീച്ചര്‍, വി.സി ലുത്ഫ, എം.കെ ബഷീര്‍, ഷുക്കൂര്‍ വാഴക്കാട്, കെ.എം ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.