കൽപ്പറ്റ: കൽപ്പറ്റ ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാനിധി പദ്ധതിക്ക് തുടക്കമായി. പഠനോപകരണങ്ങളുടെ വിതരണം, വിവിധ യോഗ്യതാ പരീക്ഷകളിൽ ജേതാക്കളായ പ്രതിഭകളെ ആദരിക്കൽ, മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകൽ, വിജയോൽസവം തുടങ്ങിയ പരിപാടികളാണ് സൊസൈറ്റി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.

നാല് സ്കൂളുകളിലെ 252 കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു.
വിജയോത്സവം പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പൊതു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ജേതാക്കളെ ആദരിച്ചു. പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ടി പി വി സുരേന്ദ്രൻ വിതരണം ചെയ്തു. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ഹാരിസ് തന്നാണി അധ്യക്ഷത വഹിച്ചു.

സൊസൈറ്റി രക്ഷാധികാരി സി കെ ഉസ്മാൻ ഹാജി മുഖ്യപ്രഭാഷണവും
പി പി മുഹമ്മദ് വിദ്യാ നിധി പദ്ധതി വിശദീകരണവും നടത്തി.
മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (എ.ഇ.ഒ ) എം സുനിൽ, കൽപ്പറ്റ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ, കൗൺസിലർമാരായ വി.വിനോദ് കുമാർ, കെ ഷിബു, പി അബ്ദുല്ല (കുഞ്ഞുട്ടി ), കെ കമറുദ്ദീൻ പ്രസംഗിച്ചു. ഇബ്രാഹിം തന്നാണി സ്വാഗതവും ജോ. സെക്രട്ടറി സി.പി.സൈഫുള്ള നന്ദിയും പറഞ്ഞു.