പഴയ പ്രസിദ്ധീകരണ ങ്ങളുടെ വില്പനമേള ജൂലൈ 20ന് തിരുവനന്തപുരത്ത് ; ഓർബിറ്റ് ‘ൻ്റെ കുടുംബ സംഗമത്തിൽ

Thiruvananthapuram

വിവിധ ബാങ്കുകളിൽ നിന്നു വിരമിച്ചവരുടെ കുടുംബ കൂട്ടായ്മയായ ‘ഓർബിറ്റ്’ ൻ്റെ വാർഷികംതിരുവനന്തപുരം പി.എം.ജിയിലെ യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സെൻ്ററിൽ ജൂലൈ 20 ഞായർ രാവിലെ പതിനൊന്ന് മണി മുതൽ 5 മണിവരെ നടക്കും.

കഴിഞ്ഞ 25വർഷങ്ങളായി വ്യത്യസ്തങ്ങളായ ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തു വരുന്നതോടൊപ്പം, മെഡിക്കൽ എഞ്ചിനീയറിംഗ്, ഐടി മേഖലകളിൽ പഠിക്കുന്ന നൂറുകണക്കിന് സമർത്ഥരും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ് നൽകുന്ന പരിപാടിയും തുടർന്നുവരുന്നു. കൂടാതെ, സ്വന്തമായ മ്യൂസിക് ക്ലബ്ബിന്റെ പ്രതിമാസ പരിപാടികളും വിജയകരമായി നടത്തുന്നുണ്ട്.

അപൂർവവും ദുർല്ലഭവുമായ പഴയകാല വാരികകൾ, മാസികകൾ എന്നിവയുടെ വില്പന കൌണ്ടർ ഈ പ്രോഗ്രാമിൻ്റെ പ്രത്യേകതയാണ്.
കല, സാഹിത്യം, രാഷ്ട്രീയം, ബാല- വനിതാ- കുടുംബ-സിനിമാ വാരികകൾ തുടങ്ങി വൈവിദ്ധ്യമാർന്ന വിഷയങ്ങളിലുള്ള വാരികകൾ, മാസികകൾ എന്നിവ വില്പനയ്ക്കുണ്ടാകും.

തികച്ചും ന്യായവിലയ്ക്ക് വിൽക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര സംബന്ധിയായ പ്രസിദ്ധീകരണങ്ങളുടെ മികച്ച ശേഖരമുള്ള എഴുത്തുകാരൻ ജെയിംസ് ഡി. പ്ലായ്ക്കൽ പറയുന്നു.
ഇതോടൊപ്പം സ്റ്റാമ്പുകൾ, നാണയങ്ങൾ, കറൻസി, പെയിന്റിംഗുകൾ, പല തരത്തിലുള്ള അലങ്കാരച്ചെടികൾ, ബാങ്കിംഗ്ബന്ധശേഖരങ്ങൾ, കാർട്ടൂണുകൾ, എണ്ണച്ഛായചിത്രങ്ങൾ തുടങ്ങിയവയുടെയും വില്പന കൗണ്ടറുകൾ ഉണ്ടായിരിക്കും. കൂടാതെ തത്സമയ കാരികേച്ചറുകൾ വരച്ചുകിട്ടുന്ന ഒരു വേദിയുമുണ്ടായിരിക്കും.