തിരു: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ ഓഡിയോ വിഷൻ ഹാളിൽ നിംസ് എംഡിയും കാരുണ്യയുടെ രക്ഷാധികാരിയുമായ ഡോ എം എസ് ഫൈസൽ ഖാന്റെ അദ്ധ്യക്ഷതയിൽ സിനിമ സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു
വിളവൻകോട് എംഎൽഎ ഡോ താരഹൈകത്ബർട് മുഖ്യ അതിഥി ആയിരുന്നു, കെഎസ്എഫ്ഡിസി സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, ചലച്ചിത്ര നടി ഡോ സോണിയ മൽഹാർ, പ്രേം നസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ഭാരത് ഭവൻ മെമ്പർ റോബിൻ സേവിയർ, കാരുണ്യ ജില്ലാ സെക്രട്ടറി നൂറുൽ ഹസ്സൻ എന്നിവർ പ്രസംഗിച്ചു. പ്രസിഡൻറ് പൂഴനാട് സുധീർ സ്വാഗതവും സെക്രട്ടറി പനച്ചമൂട് ഷാജഹാൻ നന്ദിയും പറഞ്ഞു
പത്മശ്രീ ഡോ ഓമനക്കുട്ടി ടീച്ചർ, സുകുമാർ അഴീക്കോട് ട്രസ്റ്റ് മുഖ്യ രക്ഷാധികാരി ഡോ കെ സുധാകരൻ, അഡ്വ ഫസീഹ റഹീം, ഡോ റെജികുമാർ മാന്നാർ, ശിവരാജൻ ചപ്പാത്ത്, നവാസ് കോയ ആലപ്പുഴ എന്നിവരെ ആദരിച്ചു
നൂറുൽ ഇസ്ലാം ദന്തൽ കോളേജിലെയും നഴ്സിംഗ് കോളേജിലെയും കാരുണ്യയുടെ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു