തലക്കാട് ബാർ ഹോട്ടലിനു മുമ്പിൽ ഐ.എസ്.എം ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
തിരൂർ: തലക്കാട് പഞ്ചായത്തിലെ ബാർ ഹോട്ടൽ ലൈസൻസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എസ്.എം നല്ല കേരളം കാമ്പയിൻ്റെ ഭാഗമായി തിരുർ മണ്ഡലം സമിതി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ റാലിയും സംഗമവും താക്കീതായി.കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അംഗനവാടി ആരംഭിക്കാൻ ഫണ്ടില്ലെന്നും എന്നാൽ ബാർ അനുവദിക്കാൻ ഉത്സാഹം കാണിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്നും നാടിൻ്റ സമാധാനവും സ്വസ്ഥയും തകർക്കാൻ കാരണമാകുന്ന തലക്കാട് ബാർ ജനകീയ ശക്തികൊണ്ട് അടപ്പിച്ചേ മതിയാകുമെന്നും എം.എൽ.എ പറഞ്ഞു.

പ്രതിഷേധ സംഗമത്തിൽ പ്രതികൂല കാലവസ്ഥയിലും സ്ത്രീകളും ചെറിയ കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ബാർ ഉടമകൾ വാർത്താ സമ്മേളനം വിളിച്ച് ചേർത്ത് നല്ല ഭക്ഷണം കഴിക്കാനുള്ള ഹോട്ടൽ മാത്രമാണെന്ന് പറയുകയും പിന്നീട് പൊതുജനങ്ങളെ കബളിപ്പിച്ച് ബാർ തുറക്കുകയായിരുന്നു.
തലക്കാട് പഞ്ചായത്ത് ഭരണ സമിതി ബാർ അടച്ചു പൂട്ടാൻ ജനങ്ങളോടൊപ്പം ഉണ്ടാകണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെുട്ടു. വിദ്യാഭാസ സ്ഥാപനങ്ങൾ , ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവക്ക് സമീപം നിലകൊള്ളുന്ന ബാറിൻ്റെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ ബന്ധപ്പട്ടവർ സ്വീകരിച്ചില്ലെങ്കിൽ ബാർ അടച്ചു പൂട്ടുന്നതുവരെ പൊതുജനങ്ങളെ സംഘടിപ്പിച്ച് ജനകീയ സമരം നടത്താനും തീരുമാനിച്ചു.
കെ.എൻ.എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം പ്രസിഡൻ്റ് സി.എം.പി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.കേരള മദ്യ നിരോധന സമിതി സംസ്ഥാന സമിതി അംഗം അഡ്വ: സുജാത വർമ്മ മുഖ്യ പ്രഭാഷണം നടത്തി.ഐ.എസ്.എം സംസ്ഥാന
വൈസ് പ്രസിഡൻ്റ് റിഹാസ് പുലാമന്തോൾ നല്ല കേരളം കാമ്പയിൻ പദ്ധതികൾ അവതരിപ്പിച്ചു. കേരള മദ്യനിരോധന സമിതി തിരൂർ താലൂക്ക് സെക്രട്ടറി ജലീൽ വൈരങ്കോട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഐ.എസ്. എം തിരുർ മണ്ഡലം സെക്രട്ടറി സഹീർ വെട്ടം സമാപന ഭാഷണം നടത്തി.
ലഹരി നിർമാർജന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ.കെ. തങ്ങൾ, തലക്കാട് ബാർ വിരുദ്ധ സമിതി കൺവീനർ ഹുസൈൻ കുറ്റൂർ, കെ.എൻ.എം മർക്കസുദ്ദഅവ ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ഐ.എസ്.എം. ജില്ലാ സെക്രട്ടറി മുനീർ ചെമ്പ്ര,എം. സൈനുദ്ധീൻ, ഇഖ്ബാൽ വെട്ടം, , യാസർ ചേന്നര , ഷംസുദ്ധീൻ അല്ലൂർ,ഹാറൂൺ പുല്ലൂർ, ജലീൽ വാണിയന്നൂർ, പി.യാസർ, മുഹ്സിൻ മങ്ങാട്, കെ. സൈനബ,ആയിഷാബി പച്ചാട്ടിരി, മുഫീദ് മങ്ങാട്, അമൽ റാസ പറവണ്ണ എന്നിവർ പ്രസംഗിച്ചു.