പിണറായി സർക്കാർ സർവീസ് പെൻഷൻകാരെ അവഗണിക്കുന്നു: കെ.എസ്.എസ്.പി.എ കൗൺസിൽ

Kannur

തളിപ്പറമ്പ: സർക്കാറിൻ്റെ വികസനത്തിന്നു സേവനം ചെയ്ത സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുകയും ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയും ചെയ്യുന്ന രീതിയാണ് തുടർ ഭരണത്തിലും പിണറായി സർക്കാർ അനുവർത്തിക്കുന്നതെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് അർദ്ധവാർഷിക കൗൺസിൽ ആരോപിച്ചു.

തൊഴിലാളി വർഗ്ഗ സർക്കാറെന്ന ഊറ്റം കൊള്ളുന്ന പിണറായി സർക്കാർ മുതലാളിത്ത സർക്കാറായി മാറിയെന്നും സാധാരണക്കാർ ഉൾപ്പടെയുള്ളവർക്ക് നീതി നിഷേധം പതിവായെന്നും കൗൺസിൽ കുറ്റപ്പെടുത്തി. അംഗങ്ങളുടെ നൃത്തശിൽപ്പം, കവിത- ഗാനാലാപനം എന്നിവയും അരങ്ങേറി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 6, 7 തിയ്യതികളിൽ കണ്ണൂർ കലക്ടേറ്റ് പടിക്കൽ നടക്കുന്ന സത്യാഗ്രത്തിന് ബ്ലോക്കിൽ നിന്ന് 300 പ്രതിനിധികളെ പങ്കെടുപ്പിക്കും.


കൗൺസിൽ കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയും നവാഗതരെ സ്വീകരിക്കുന്ന വരവേൽപ്പ് സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണനും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ, സെക്രട്ടറി പി. സുഖദേവൻ, സംസ്ഥാന അപ്പലേറ്റ് കമ്മിറ്റി ചെയർമാൻ പി.കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി.ശ്രീധരൻ, സംസ്ഥാന കൗൺസിലർ ഇ.വിജയൻ, ജില്ലാ കമ്മിറ്റിയംഗം കുഞ്ഞമ്മ തോമസ് ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ, ട്രഷറർ എം.വി നാരായണൻ നവാഗതരെ പ്രതിനിധീകരിച്ച് ഡോ.വി.കുമാരൻ, ടി.പി മധുസൂതനൻ ,എൻ.സാറ, ടി. ഹേമലത എന്നിവർ പ്രസംഗിച്ചു