ദുബൈ: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് 62-ാം പിറന്നാളിന്റെ നിറവില്‍. പ്രിയപ്പെട്ടവര്‍ സ്നേഹത്തോടെ ബൂ ഖാലിദെന്ന് വിളിക്കുന്ന ശൈഖിന് നിരവധി പേരാണ് ജന്മദിന സന്ദേശവും സ്നേഹപ്രകടനങ്ങളും പങ്കുവെക്കുന്നത്. 1961ല്‍ അല്‍ ഐനിലാണ് യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ മൂന്നാമത്തെ മകനായി ശൈഖ് മുഹമ്മദ് ജനിക്കുന്നത്. വിവിധ തസ്തികകളില്‍ സേവനം അനുഷ്ടിക്കാന്‍ പിന്നീട് അവസരം ലഭിച്ചു. ജേഷ്ഠ സഹോദരന് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്റെ നിര്യാണത്തെ തുടര്‍ന്ന് 2022 മേയില്‍ യു എ ഇയുടെ പ്രസിഡന്റായി അദ്ദേഹം നിയമിതനായി.
