ഡോണാപോള (ഗോവ): ഗോവ ഗവര്‍ണറും എഴുത്തുകാരനുമായ പി എസ് ശ്രീധരന്‍ പിള്ളയെ അമേരിക്കയിലെ ഫ്‌ലോറിഡ ആസ്ഥാനമായുള്ള ലോഗോസ് യൂനിവേഴ്‌സിറ്റി ഡി ലിറ്റ് നല്‍കി ആദരിച്ചു. നിയമ രംഗത്തിന് വിശേഷിച്ചും, നിയമ ഗ്രന്ഥങ്ങളുടെ രചനകളിലൂടെ നിയമ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് ഡി ലിറ്റ് നല്‍കിയത്. 192 ഗ്രന്ഥങ്ങളുടെ കര്‍ത്താവായ പി എസ് ശ്രീധരന്‍ പിള്ള ഇംഗ്ലീഷിലും മലയാളത്തിലുമായി മുപ്പതോളം നിയമ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഗോവ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുഡ്‌നസ്സ് ടി.വി. എക്‌സി. ഡയറക്ടര്‍ ഡോ. അലക്‌സ് ചാലങ്ങാടി പി.സി അധ്യക്ഷത വഹിച്ചു. ഗോവ, ദാമന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറൗ, കുണ്ടൈ തപോഭൂമി ശ്രീദത്ത പത്മനാഭ പീഠ് മഠാധിപതി പത്മശ്രീ ബ്രഹ്മേശാനന്ദ സ്വാമിജി, ലോഗോസ് യൂനിവേഴ്‌സിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിയും കോഡിനേറ്ററുമായ ഡോ.സുശീല്‍ കുമാര്‍ ശര്‍മ്മ, രാജ്ഭവന്‍ സെക്രട്ടറി ശ്രീ.എം ആര്‍ എം റാവു ഐ എ എസ് , ഡോ. അനില്‍ മാത്യൂ , അജി വര്‍ക്കല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
This was beautiful Admin. Thank you for your reflections.