വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍.
മുട്ടില്‍: രാജ്യത്തെ ഉന്നത വിദ്യാഭ്യാസം മികച്ചതാക്കുന്നതിന് യു.ജി.സി ആവിഷ്കരിച്ച സ്ട്രൈഡ് പ്രൊജക്റ്റ്, ഡ.ബ്ല്യു.ഒ കോളേജ് മൂന്നു വര്‍ഷം കൊണ്ട് വിജയകരമായി പൂര്‍ത്തിയാക്കിയത് കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് അഭിമാനമുണ്ടെന്ന് വൈസ് ചാന്‍സിലര്‍ ഡോ.എം.കെ ജയരാജ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഇതുപോലുള്ള മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഡബ്ല്യു.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ യു.ജി.സി സ്െ്രെടഡ് സംഘടിപ്പിച്ച സപ്തദിന ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാമിന്റെയും അന്തര്‍ദേശീയ കോണ്‍ഫ്രന്‍സിന്റെയും സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. വിവിധ സര്‍വ്വകലാശാലകളിലെ അധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത കോണ്ഫ്രന്സില് ശാസ്ത്രസാമൂഹിക പഠന മേഖലകളിലെ ഗവേഷണരീതിശാസത്രം, ശബ്ദശാസ്ത്രതരംഗപഠന മേഖലകളിലെ പുതുപ്രവണതകള്‍ ചര്‍ച്ച ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.മുഹമ്മദ് ഫരീദ് അധ്യക്ഷനായി. യു.ജി.സി സ്ട്രൈഡ് കോര്‍ഡിനേറ്റര്‍ ഡോ. നോബര്‍ട്ട് തോമസ് പള്ളത്ത്, ഡബ്ല്യു.എം.ഒ കോളേജ് ജനറല്‍ സെക്രട്ടറി എംഎ മുഹമ്മദ് ജമാല്‍, കെ.കെ അഹ്മദ് ഹാജി, പി.പി അബ്ദുല്‍ ഖാദര്‍, അഡ്വ. കെ മൊയ്തു, പി മുസ്തഫ, മുഹമ്മദ് യുസുഫ്, ഡോ. വിജി പോള്‍, ഡോ.ബിജു കെ.ജി, ഡോ.മുഹമ്മദ് ശഫീഖ്, വി അഷ്റഫ്, ശഹീറ സംസാരിച്ചു.