വന്യമൃഗ ശല്യം; ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി പ്രക്ഷോഭത്തിന്

Wayanad

പടിഞ്ഞാറത്തറ: വന്യമൃഗ ശല്യത്തില്‍ നിന്നും സംരക്ഷണമാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി തീരുമാനിച്ചു. 2025 തുടങ്ങി ഒരു മാസം കഴിഞ്ഞതോടെ തന്നെ വന്യജീവികളുടെ ആക്രമണം മൂലം കേരളത്തിൽ 14 പേരുടെ ജീവനാണ് നഷ്ടമായത്. ഇത് ഒരു ചെറിയ സംഖ്യ അല്ല എന്നത് ആണ് സത്യം.

ഇത് നമ്മുടെ സർക്കാരുകളുടെ നിരുത്തരവാദിത്വമാണ് കാണിക്കുന്നത്. ആധുനിക കാലത്തു പ്രാകൃത നീയമങ്ങൾ ഭേദഗതി ചെയ്യണ്ട കാലം അതിക്രമിച്ചു. ഇതിനെതിരെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ നടത്തും. ഇതിനായി ഓൺലൈൻ അഭിപ്രായ സർവേ നടത്തി പ്രായോഗിക കാര്യങ്ങൾ സർക്കാരുകളുടെ മുന്നിൽ അവതരിപ്പിക്കാനും ജനങ്ങളെ ഏകോപിപ്പിച്ചു നിയമ ഭേദഗതിക്കായി മെമ്മോറാണ്ടം തയ്യാറാക്കാനും തീരുമാനിച്ചതായി ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി പ്രവാസികാര്യ കൺവീനർ ഗിരീഷ് കോവൂർ അറിയിച്ചു,

ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് ഷാജി കൊല്ലം, സംസ്ഥാന സെക്രട്ടറി അനിൽ കുമാർ മാവേലിക്കര , സംസ്ഥാന കൺവീനർമാരായ ജോമോൻ വയനാട് , ശ്യാം കണ്ണൂർ, ഷനോജ് രവീന്ദ്രൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. വനം മന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്തു തൽസ്ഥാനം രാജി വച്ച് നീതി പുലർത്തുന്ന മറ്റാരെയെങ്കിലും കാര്യങ്ങൾ ഏൽപ്പിക്കണം.

കൂടാതെ താഴെ പറയുന്ന നിർദ്ദേശങ്ങൾ പൊതുജനത്തിന് മുന്പാകെ അവതരിപ്പിക്കാനും തീരുമാനിച്ചു. വനത്തിനുള്ളിൽ ക്രമാതീതമായി പെറ്റുപെരുകുന്നതിനാലാണ് ഈ വന്യമൃഗങ്ങളുടെ ആക്രമണം ജനവാസ കേന്ദ്രങ്ങളിലേക്ക് ഉണ്ടാകുന്നത്. ആയതിനാൽ ആന പോലെ ഉള്ള ജീവികളെ ജീവനോടെ പിടിച്ചു മറ്റു വനമേഖലകളിലേക്കു വന്ധീകരണം നടത്തി മാറ്റുകയോ വിദേശ രാജ്യങ്ങളിലേതുപോലെ ടൂറിസം മേഖലകളിൽ ഇവയെ പ്രയോജന പെടുത്തുകയോ ചെയ്യുവാൻ വനം വകുപ്പ് നടപടി സ്വീകരിക്കുക, ക്രമാതീതമായ പുലി കടുവ തുടങ്ങിയ മൃഗങ്ങളെയും കണ്ടെത്തി കൂട്ടിലാക്കി അവയെയും വന്ധീകരണം നടത്തുകയോ , മൃഗശാലകൾക്കോ, മറ്റു നാടുകളിലേക്കോ ആവശ്യക്കാർക്ക് വിൽക്കുവാനുള്ള സാദ്ധ്യതകൾ കണ്ടെത്തി ഗവണ്മെന്റിന് വരുമാനം കണ്ടെത്താൻ ഉള്ള സാദ്ധ്യതകൾ നടപ്പിൽ വരുത്തുക, കാട്ടുപന്നി തുടങ്ങി ഷുദ്രജീവികളെ പഞ്ചായത്തു ലൈസെൻസോടെയോ മറ്റോ ജനങൾക്ക് പിടിക്കുവാനും അവയുടെ ഇറച്ചി വിൽക്കുവാനുള്ള അനുമതി നൽകുകയും അവയുടെ തൂക്കം അനുസരിച്ചു ഒരു തുക ഗവണ്മെന്റ്നു ഫീ ഏർപ്പെടുത്തുകയും ചെയ്യുക, കുരങ്ങു, കരടി മുതലായ ജീവികളെ വന്ധീകരണം നടത്തി ഇവയുടെ ക്രമാതീതമായ പെരുപ്പം തടയാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ജനകീയ അഭിപ്രായ സർവേ നടത്തുക.