കല്പറ്റ: ടൗണില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഇന്നര്‍ റോഡിന്റെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പ്പകള്‍ക്ക് മുന്‍കാല പ്രാബല്യത്താടെയുള്ള പലിശ ഈടാക്കാനുള്ള നീക്കത്തിനെതിരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നികുതിയിനത്തിലെ ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ച നടപടികള്‍ക്കെതിരെയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിനിധി സമ്മേളനം മുന്നറിയിപ്പ് നല്‍കി.
സമ്മേളനം കെ പി സി സി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, അഡ്വ ടി ജെ ഐസക്, ഗിരീഷ് കല്പറ്റ, സി എ അരുണ്‍ദേവ്, ഡിന്റോ ജോസ്, കെ അജിത, കെ കെ രാജേന്ദ്രന്‍, പി വിനോദ് കുമാര്‍, ഷാഫി പുല്‍പാറ, പ്രതാപ് കല്പറ്റ, അര്‍ജുന്‍ മണിയങ്കോട്, മുഹമ്മദ് ഫെബിന്‍, രവിചന്ദ്രന്‍ പെരുന്തട്ട, രമ്യ ജയപ്രസാദ്, ആതിര രാജേന്ദ്രന്‍, ഷൈജല്‍ ബൈപ്പാസ്, സുനീര്‍ ഇത്തിക്കല്‍, ഷനൂബ് എം വി തുടങ്ങിയവര്‍ സംസാരിച്ചു.