പ്രിയദര്‍ശിനി കലാവേദി വാര്‍ഷികം ‘പ്രിയദര്‍ശിനി ഫെസ്റ്റ്’ 18, 19 തിയ്യതികളില്‍: സൗജന്യ മെഡിക്കല്‍ ക്യാംപ് ഏഴിന്

Kozhikode

ചെക്കോട്ടി ബസാര്‍: കീഴല്‍ പ്രിയദര്‍ശിനി കലാവേദിയുടെ 38-ാം വാര്‍ഷികത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. മെയ് ഏഴിന് ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ 12 മണിവരെ ജനശ്രീ ഭവന്‍ ചെക്കോട്ടി ബസാറിലാണ് മെഡിക്കല്‍ ക്യാംപ് നടക്കുക. ജനറല്‍ മെഡിസിന്‍, നേത്ര വിഭാഗം, ദന്ത വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ ക്യാംപില്‍ രോഗികളെ പരിശോധിച്ച് രോഗ നിര്‍ണ്ണയം നടത്തും.
മെഡിക്കല്‍ ക്യാംപ് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത ഉദ്ഘാടനം ചെയ്യും. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ 9447517712 , 9020498492 ,9645219446 , 7510713894 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രിയദര്‍ശിനി കലാവേദിയുടെ വാര്‍ഷികം ‘പ്രിയദര്‍ശിനി ഫെസ്റ്റ്’ 18, 19 തിയ്യതികളില്‍ കീഴല്‍ ചെക്കോട്ടി ബസാര്‍ കെ എം ജിനീഷ് കുമാര്‍ നഗറിലാണ് നടക്കുക. ഫെസ്റ്റിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചതിന്റെ ഭാഗമായാണ് മെഡിക്കല്‍ ക്യാംപ് നടത്തുന്നത്.