കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതി ‘മതേതരമാണ് മണ്ണും മനസ്സും, മാതൃകയാണ് കേരളം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മാനവിക സമ്മേളനം 2024 ജനുവരി 24 വെള്ളിയാഴ്ച കോഴിക്കോട് വെച്ച് നടക്കും. മാനവിക സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി ചേർന്ന് സ്വാഗത സംഘം യോഗം ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ.എം.എ അസീസ് ഉദ്‌ഘാടനം ചെയ്തു. കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു.
വളപ്പിൽ അബ്ദുസ്സലാം, റഹ്മത്തുള്ള സ്വലാഹി പുത്തൂർ, നൗഷാദ് കരുവണ്ണൂർ, ജുനൈദ് സലഫി, ഷിയാസ് മാസ്റ്റർ, അഫ്‌സൽ പട്ടേൽത്താഴം, അസ്‌ലം എം.ജി നഗർ, ശജീർഖാൻ, ജുനൈസ് സ്വലാഹി, ഷബീർ മായനാട്, സമീർഖാൻ കിണാശ്ശേരി എന്നിവർ പ്രസംഗിച്ചു.