കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി വൈദ്യര്‍ മഹോത്സവം 2023നോടനുബന്ധിച്ച് നടത്തിയ വൈദ്യര്‍ രാവ് റിയാലിറ്റി ഷോയില്‍ മുഹമ്മദ് അസ്‌ലഹ് മങ്കട ഒന്നാം സ്ഥാനം നേടി. ഹിബ സി കെ കൊടുവള്ളി, രണ്ടാം സ്ഥാനവും ലൈബ പി. കരുവാരക്കുണ്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റിയാലിറ്റി ഷോ അക്കാദമി അംഗം ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, ജോ. സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, അക്കാദമി അംഗം പി. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ഫിറോസ് ബാബു, അശ്‌റഫ് മഞ്ചേരി, മുക്കം സാജിത എന്നിവര്‍ വിധികര്‍ത്താക്കളായി.
54 അപേക്ഷകരില്‍ ഓഡിഷന്‍ റൗണ്ടില്‍ വിജയിച്ച എട്ടുപേരാണ് റിയാലിറ്റി ഷോയില്‍ മത്സരിച്ചത്. മുഹമ്മദ് സിനാന്‍ എ, ഹന മെഹറിന്‍ എന്‍ കെ, നുഹ ബിന്‍ത് അനസ് പി.വി., അദീബ പി.എന്‍., ദിയ വിനോദ് കെ.പി എന്നിവരാണ് മറ്റുള്ള മത്സരാര്‍ത്ഥികള്‍. പങ്കെടുത്ത എല്ലാവര്‍ക്കും അക്കാദമി സര്‍ട്ടിഫിക്കറ്റുകളും മുവ്വായിരത്തോളം രൂപ വിലവരുന്ന പുസ്തകങ്ങളും ഉപഹാരമായി നല്‍കി. വിജയികളില്‍ ഒന്നാം സ്ഥാനത്തിന് പതിനായിരം രൂപയും രണ്ടാം സ്ഥാനത്തിന് അയ്യായിരം മൂന്നാം സ്ഥാനത്തിന് മുവ്വായിരം രൂപയും ക്യാഷ്‌െ്രെപസായി നല്‍കും. കൊണ്ടോട്ടി പ്രസ് ഫോറം വിജയികള്‍ക്ക് മൊമെന്റോകള്‍ മറ്റൊരു ചടങ്ങില്‍വെച്ച് വിതരണം ചെയ്യും.