കൊണ്ടോട്ടി. കൊണ്ടോട്ടി നഗരസഭയുടെയും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വള്ളിക്കാപ്പറ്റ കേരള സ്‌കൂള്‍ ഫോര്‍ ദ ബൈന്റ് നടത്തുന്ന ജില്ലാ തല വൈറ്റ് കെയിന്‍ ദിനാചരണ സ്വാഗതസംഘം മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കല അക്കാദമി ചെയര്‍മാന്‍ ഡോ: ഹുസൈന്‍ രണ്ടത്താണിയുടെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിത ഷഹീര്‍ ഉദ്ഘാടനം ചെയ്തു.
ആലങ്കോട് ലീലാകൃഷ്ണന്‍, മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റ് ഹെഡ്മാസ്റ്റര്‍ എ.കെ. യാസിര്‍, യു.കെ മമ്മദിശ, കൊണ്ടോട്ടി കള്‍ച്ചറല്‍ യൂണിയന്‍ സെക്രട്ടറി സാദിഖ് എന്‍.കെ,പി.അബ്ദുറഹ്മാന്‍, പുലിക്കോട്ടില്‍ ഹൈദരാലി, എ.പി. മോഹന്‍ദാസ്, റഹ് മത്ത് ഷാജഹാന്‍, എന്‍ പ്രമോദ് ദാസ്, ശിഹാബ് കോട്ട, റഷീദ് മാസ്റ്റര്‍. ബാപ്പു വാവാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം മുഖ്യ രക്ഷാധികാരികളായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ടി.വി ഇബ്രാഹിം എം.എല്‍.എ, ഡോ ഹുസൈന്‍ രണ്ടത്താണി എന്നിവരെയും ചെയര്‍ പേഴ്‌സണ്‍ ആയി നിതാ ഷഹീറിനെയും ജനറല്‍ കണ്‍വീനറായി ബഷീര്‍ ചുങ്കത്തറയേയും ട്രഷററായി അബ്ദുല്‍ റഷീദ് പി.കെ. യേയും തിരഞ്ഞെടുത്തു.