സിനിമ വര്‍ത്തമാനം / ആകാശ്
കൊച്ചി: അമ്മക്കനല്‍ എന്ന സിനിമയ്ക്ക് ശേഷം രാജേഷ് വടകോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘രഘു 32ഇഞ്ച്’. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന് ടിനി ടോം, മിഥുന് രമേഷ്, ജോബി, കലാഭവന്‍ പ്രചോദ്, കിടിലം ഫിറോസ്, നയ്റാ നിഹാര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. അമ്മക്കനല്‍ ക്യാന്‍സര്‍ രോഗിയായ അമ്മയുടെയും ഊമയായ മകന്റെയും ആത്മബന്ധം പറഞ്ഞ ചിത്ര മായിരുന്നെങ്കില്‍ രഘു 32 ഇഞ്ച് കോമഡിക്ക് പ്രാധാന്യം നല്‍കുന്നതായി ഫസ്റ്റ് ലുക്ക് സൂചന നല്കുന്നു.
ഇത്തിരി ചിരിപ്പിക്കുകയും ഒത്തിരി ചിന്തിപ്പിക്കുകയും ചെറുതായെങ്കിലും സങ്കടപ്പെടുത്തുകയും ചെയുന്ന ഒരു ഫാമിലി സബ്ജറ്റ് ആണ് ഈ സിനിമ. കൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് കുമാര്‍, സുകുമാരന്‍ നായര്‍ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. മനോജ് വലംചുഴി, രജിത ഗൗതം, തുളസിദാസ്, അജേഷ് റാനി, മാനസ്സന്‍, നിതില്‍ നോബില്‍, സായി ഗിരീഷ്, ഹരികൃഷ്ണന്, അരുണ, പ്രവീണ്‍, ആനന്ദ്, എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
അജയകൃഷ്ണന്‍ വേറ്റിനാട് ക്യാമറയും സന്ദീപ് എം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. എസ്.എസ്. ജിഷ്ണു ദേവ് (സെക്കന്റ് യൂണിറ്റ് ക്യാമറമാന് ), പ്രദീഷ് അരുവിക്കര രചിച്ച ഗാനങ്ങള്‍ക്ക് അഭി വേദ സംഗീതം നല്കിയിരിക്കുന്നു. അഫ്സല്, അന്‍വര്‍ സാദത്ത്, മോഹിത് എം എസ് , അഭി വേദ, രാജേഷ് വടകോട് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഷിബു & ഉണ്ണി റസല്‍പുരം (കലാസംവിധാനം), ആനന്ദ് (സ്റ്റില്‍സ്), സന്ധ്യാരാജേഷ് (മേക്കപ്പ്), അഭിലാഷ് (അസോസിയേറ്റ് ഡയറക്ടര്‍) അഭിജിത്ത് (അസിസ്റ്റന്റ് ഡയറക്ടര്‍) എന്നിവരാണ് പ്രധാന അണിയറ പ്രവര്‍ത്തകര്‍. ഇതിന്റെ മുന്നിലും പിന്നിലുമായി നൂറ്റി നാല്പതോളം പേര് പ്രവര്‍ത്തിച്ചിട്ടുണ്ട്.