യു എ ഇയിലെ പ്രശസ്ത ഫുഡ് ബ്രാന്‍ഡായ ‘ടേസ്റ്റി ഫുഡ്’ കേരളത്തിലേക്ക്

Kozhikode

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ 8289857951 എന്ന വാട്‌സാപ്പിലോ അയക്കുക.

കോഴിക്കോട്: കഴിഞ്ഞ 25 വര്‍ഷമായി യു എ ഇയി മലയാളികളെ ആകര്‍ഷിച്ച പ്രിയ ബ്രാന്‍ഡായ ടേസ്റ്റി ഫുഡ്, കേരളത്തിലേക്കും. മികച്ച ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തിന് പേരുകേട്ട ടേസ്റ്റി ഫുഡ് പ്രാദേശിക ഭക്ഷ്യ വിപണി രംഗത്ത് പുതിയ രീതികള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. രുചികരമായ ഭക്ഷ്യവസ്തുക്കള്‍ കൊണ്ട് കേരളീയരുടെ മനസ്സും അടുക്കളയും കീഴടക്കുവാനാണ് ടേസ്റ്റി ഫുഡ് ലക്ഷ്യമിടുന്നത്.

ഈ സന്തോഷം ആഘോഷിക്കുന്നതിനായി, ടേസ്റ്റി ഫുഡ് ജൂണ്‍ 10ന് കോഴിക്കോട്ടെ ഹൈലൈറ്റ് മാളില്‍ വൈകുന്നേരം 5:00 മണി മുതല്‍ ലോഞ്ച് ഇവന്റ് സംഘടിപ്പിക്കുന്നു. വീശിഷ്ട വ്യക്തികളുടെ സാന്നിധ്യവും വിവിധ തരം വിനോദ പരിപാടികളും ഉള്‍പ്പെടെയാണ് പരിപാടി. പ്രശസ്ത നടി അനാര്‍ക്കലി, പ്രശസ്ത ഹാസ്യനടന്‍ കല്ലുവും പരിപാടിയുടെ പകിട്ട് കൂട്ടാന്‍ എത്തുമ്പോള്‍ കാലിക്കറ്റ് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, സാദിഖലി ശിഹാബ് തങ്ങള്‍, നെസ്‌റ്റോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സിദ്ദിഖ് എന്നിവരും പങ്കെടുക്കും.

‘ടേസ്റ്റി ഫുഡിന്റെ സമ്പന്നമായ പാചക പാരമ്പര്യവും ഗുണനിലവാരത്തിലുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും കേരളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്ണെന്ന് ടേസ്റ്റി ഫുഡ് എം ഡി മജീദ് പുല്ലഞ്ചേരി പറഞ്ഞു. ‘ഞങ്ങളുടെ ബ്രാന്‍ഡ് കാല്‍ നൂറ്റാണ്ടായി ഗള്‍ഫിലെ മലയാളികളുടെ മനസ്സുകളില്‍ പ്രതിധ്വനിക്കുന്നു. ആ വിജയം ഞങ്ങളുടെ നാട്ടില്‍ പുനഃസൃഷ്ടിക്കാന്‍ ഞങ്ങള്‍ ആവേശഭരിതരാണെന്നും ഉപഭോക്താക്കളെ ഞങ്ങളുടെ ആധികാരിക രുചികളാല്‍ സന്തൊഷിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും, അതേസമയം ഭക്ഷ്യവസ്തുക്കള്‍ അവരുടെ ആരോഗ്യത്തിനും നന്മയ്ക്കും മുന്‍ഗണന നല്‍കുന്നതായിരിക്കുമെന്നും .’ ടേസ്റ്റി ഫുഡ് സിഇഒ ഷാജി ബലയമ്പത്ത് അഭിപ്രയപ്പെട്ടു .

ടേസ്റ്റി ഫുഡ് കേരള ഓപറേഷന്‍സ് ജി എം ആരുണ്‍ മൊഹനന്‍, ട്രെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഫസ്‌ന തൈകുളത്തില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.