കാൻകോൺ അഞ്ചാം പതിപ്പിന് തുടക്കമായി

Kozhikode

കോഴിക്കോട്: എം.വി.ആർ കാൻസർ സെൻ്ററും ഐ.എസ്.ഒയും സംയുക്തമായി നടത്തുന്ന കാൻ കോൺ(CANCON) 2024 അന്താരാഷ്ട്ര സെമിനാറിന് എം.വി.ആർ കാൻസർ സെൻ്ററിൽ തുടക്കമായി. സപ്തംബർ ഒന്നു വരെയാണ് സെമിനാർ. ആദ്യ ദിവസം വിവിധ ഡിപ്പാർട്ട്മെന്റുകൾ നേതൃത്വം കൊടുത്ത പ്രീകോൺഫറൻസുകളാണ് നടന്നത്. ഫിസിക്കൽ മെഡിസിൻ ,ന്യൂട്രീഷൻ ഓങ്കോളജി , ഇൻഫെക്ഷൻ കൺട്രോൾ, സൈക്കോ ഓങ്കോളജി ,ട്രോമ കെയർ ഡിപ്പാർട്ട്മെന്റുകൾ നയിച്ച പ്രീ കോൺഫറൻസുകളിൽ 150 ഓളം ഡെലിഗേറ്റുകൾ പങ്കെടുത്തു.

ഇന്ന് കാൻ കോണിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. എം.വി.ആർ കാൻസർ സെൻ്റർ ക്ലിനിക്കൽ ഡയറക്ടർ ഡോ.ദിലീപ് ദാമോദരൻ ഉദ്ഘാടനം ചെയ്യും. എം.വി.ആർ കാൻസർ സെൻ്റർ മെഡിക്കൽ ഡയറക്ടർ ഡോ.നാരായണൻകുട്ടി വാര്യർ അധ്യക്ഷനാകും.പത്മശ്രീ ഡോ.ആർ.രവി കണ്ണൻ, ഡോ.രാജേന്ദ്ര തോപ്രാനി, ഡോ.എൻ.കെ മുഹമ്മദ് ബഷീർ, ഡോ. ശ്യാം വിക്രം, വി.എ ഹസ്സൻ തുടങ്ങിയവർ സംബന്ധിക്കും.

കാൻസർ രോഗത്തെ കുറിച്ചും അന്താരാഷ്ട്ര തലത്തിലുള്ള വിവിധങ്ങളായ ചികിത്സാരീതികളെ കുറിച്ചും ഓരോ ദിവസവും ചർച്ചകളും പ്രഭാഷണങ്ങളും നടക്കും. ഇന്ത്യയെ കൂടാതെ അമേരിക്ക, യൂറോപ്പ്, യു.കെ, സിംഗപ്പൂർ തുടങ്ങി വിവിധ രാജ്യങ്ങളിലെ 150 ഓളം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ മൂന്നു ദിവസങ്ങളിലായി വിവിധ സെഷനുകളിൽ പങ്കെടുക്കും.