വായനശാല സന്ദര്‍ശിച്ചു

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

പടിഞ്ഞാറത്തറ: പേരാല്‍ ഗവ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വായനാദിനത്തോടനുബന്ധിച്ച് പ്രതിഭ വായനശാല സന്ദര്‍ശിച്ചു. വായനശാല പ്രവര്‍ത്തകര്‍ മധുര പലഹാരങ്ങളും സമ്മാനങ്ങളും നല്‍കി കുട്ടികളെ സ്വീകരിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അനീഷ് കെ കെ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വായനശാലയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ലൈബ്രേറിയന്‍ പി ഡി ജോസഫ് കുട്ടികള്‍ക്ക് വിശദീകരിച്ചു. മാതൃവേദി പ്രസിഡന്റ് ആതിര ശ്രീജേഷ്, ഹെഡ് മിസ്ട്രസ് ഇന്‍ചാര്‍ജ് മറിയാമ ജോസഫ്, എം പി ടി എ പ്രസിഡന്റ് സറീന, സുമ ജെ, അബൂബക്കര്‍ എം പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി എം സാബു സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു.